Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇൻസ്റ്റഗ്രാം പ്രണയം സഫലമായി,ജോർദാൻ രാജാവിന്റെ ബന്ധുവായ യുവതിയുടെ കൈപിടിച്ച് ചാവക്കാട്ടുകാരൻ വീട്ടിലെത്തി

March 02, 2023

March 02, 2023

ന്യൂസ്‌റൂം ബ്യുറോ  

ദുബായ് :ഇൻസ്റ്റാഗ്രാം വഴിയുള്ള പ്രണയം സഫലമായപ്പോൾ ചാവക്കാട്ടുകാരന് വധുവായി വന്നത് ജോർദാൻ രാജാവിന്റെ അടുത്ത ബന്ധുവായ യുവതി. തിരുവത്ര തെരുവത്ത് ചാലിൽ ഹംസ ഹാജിയുടെ മകൻ മുഹമ്മദ് റൗഫും ജോർദാൻകാരിയായ ഹല ഇസ്ലാം അൽ റൗസനുമാണ് ദീർഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്.

ജോർദാനിലെ ദർഖ അൽ യൗമ് ടെലിവിഷൻ ചാനലിൽ അവതാരകയായ ഹല ഇസ്ലാം അൽ റൗസൻ ജോർദാനിലെ ഹുസൈൻ രാജാവിന്റെ അടുത്ത ബന്ധുവാണ്.അഭിഭാഷകനും ജോർദാനിലെ പ്രമുഖ പാർട്ടിയുടെ നേതാവുമായ ഹലയുടെ പിതാവ് സർക്ക എന്ന നഗരത്തിലെ സമ്പന്ന കുടുംബാംഗമാണ്. ഇരുവരും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയുമായിരുന്നു.

വിവാഹിതരാകാൻ തീരുമാനിച്ചതിന് പിന്നാലെ 2022 ഒക്ടോബറി  റൗഫ് ജോർദാനിൽ പോയി ഹലയെ നേരിൽ കാണുകയായിരുന്നു.പിതാവ് ഹംസ ഹാജിയോട് റൗഫ് വിവരങ്ങൾ ധരിപ്പിച്ച് വിവാഹത്തിന് അനുമതിയും വാങ്ങി.ആദ്യം വിവാഹത്തിന് വിസമ്മതിച്ച ഹലയുടെ കുടുംബം പിന്നീട് ഹലയുടെ നിർബന്ധവും റൗഫിന്റെ ഇടപെടലുകൾക്കും മുന്നിൽ വഴങ്ങുകയായിരുന്നു.

2023 ജനുവരി 21 നായിരുന്നു ഇരുവരുടെയും വിവാഹം. തിരുവത്രയിൽ നിന്നും റൗഫിന്റെ മുപ്പതോളം കുടുംബാഗങ്ങൾ ജോർദാനിൽ വിവാഹത്തിൽ പങ്കെടുത്തു.നവ ദമ്പതികൾ കഴിഞ്ഞ ദിവസമാണ് ചാവക്കാടെത്തിയത്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News