Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ഒഴിവ്,അപേക്ഷിക്കാനുള്ള ലിങ്ക്

January 16, 2023

January 16, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ലോക്കല്‍ ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്. 4860 ദിര്‍ഹമാണ് (ഏകദേശം ഒരു ലക്ഷം രൂപ) മാസവേതനമായി ലഭിക്കും.

ഇതിന് പുറമെ അലവന്‍സുകളും ഇന്‍ഷ്വറന്‍സ് കവറേജും ലഭിക്കും.

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിരുദമുണ്ടാകണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. മറ്റുള്ളവരുമായി മികച്ച ആശയവിനിമയം, കമ്ബ്യൂട്ടര്‍ വൈദഗ്ദ്യം എന്നിവ ഉണ്ടായിരിക്കണം.

പ്രായപരിധി: 35 വയസ് (2023 ജനുവരി ഒന്ന്). അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23 വൈകുന്നേരം 5.00.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://form.jotform.com/230111715855450 ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. നേരിട്ടുള്ള അപേക്ഷകളും ഇ-മെയില്‍ അപേക്ഷകളും പരിഗണിക്കില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News