Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിലെ എയർലൈൻ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ,ഈ മാസം 11ന് അഭിമുഖം

October 09, 2021

October 09, 2021

ദുബായ് : കോവിഡ് ഉണ്ടാക്കിയ അനിശ്ചിതത്വത്തിനും കൂട്ട പിരിച്ചുവിടലുകൾക്കും ശേഷം വ്യോമയാന മേഖലയിൽ വൻ തൊഴിലവസരങ്ങൾ. യു എ ഇയിലെ എയർലൈൻ മേഖലയിൽ മാത്രം  നൂറുകണക്കിന് ഒഴിവുകളാണ് വിമാനകമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ  പ്രഖ്യാപിച്ചത്. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പ്രതിദിന കണക്കുകൾ കുറയുന്നതും സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതുമാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്.. കഴിഞ്ഞമാസം എമിറേറ്റ്സ് ഗ്രൂപ്പ് 3600 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.. ക്രൂ അംഗങ്ങള്‍, എയർപോർട്ട് ജീവനക്കാര്‍ എന്നി ഒഴിവുകളാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചത്. ദുബൈയിലെ ഹബ്ബിലേക്കായിരുന്നു നിയമനങ്ങൾ മുഴുവൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഇതിൽ അവസരമുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഇത്തിഹാദ് എയർലൈൻസും നൂറുകണക്കിന് ഒഴിവുകളിൽ നിയമനം നടക്കുന്നതായി അറിയിച്ചു.

ആയിരം ഒഴിവുകളിലേക്ക് യു എ ഇ, ഈജിപ്ത്, ലബനാൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലന്റ് എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുമെന്നാണ് ഇത്തിഹാദ് അറിയിച്ചത്. യു എ ഇയിലെ ഒരു വിമാനകമ്പനിക്കായി ഈ മാസം 11 ന് ബർദുബൈയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്ന് റിക്രൂട്ടിങ് കമ്പനിയായ അഡെക്കോ അറിയിച്ചു.. ബർദുബൈ ഹോളിഡേ ഇൻ ഹോട്ടലിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ഇന്റർവ്യൂ നടക്കും. 500 ലധികം ഒഴിവുകളിലേക്കാണ് നിയമനമെന്നും അയ്യായിരം ദിർഹം വരെ ശമ്പളം പ്രതീക്ഷിക്കാമെന്നും ഏജൻസി അറിയിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണവിധേയമായതോടെ ഗൾഫ് മേഖലയിൽ ടൂറിസവും എയർലൈൻ മേഖലയും പുതിയ ഉണർവ് നേടുന്നതിന്റെ സൂചനകളാണ് ഈ നിയമനങ്ങൾ എന്ന് വിലയിരുത്തുന്നു.

വിവിധ എയർലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിച്ച് ഒഴിവുകളും ജോലി സാധ്യതകളും കണ്ടെത്താവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക. 

Tags job vacancies-in-UAE-airlines-sector


Latest Related News