Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അറേബ്യൻ ഗൾഫ് കപ്പിൽ ഖത്തർ പുറത്ത്,ഇറാഖ് സെമിയിൽ കടന്നു

January 17, 2023

January 17, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : ബസ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം  നടന്ന 25-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ആദ്യ സെമിയിൽ ഖത്തറിനെ ആതിഥേയരായ ഇറാഖ് 2-1 ന് പരാജയപ്പെടുത്തി.

19-ാം മിനിറ്റിൽ ഇബ്രാഹിം ബയേഷ് ആതിഥേയരെ മുന്നിലെത്തിച്ചപ്പോൾ 28-ാം മിനിറ്റിൽ ആംറോ സിറാജ് ഖത്തറിന് വേണ്ടി സമനില ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്താൻ ഖത്തറിന് കഴിഞ്ഞില്ല. 43-ാം മിനിറ്റിൽ ഇറാഖിന്റെ അയ്മെൻ ഹുസൈന്റെ ഗോൾ നിർണായകമായി.

ജനുവരി 19ന് നടക്കുന്ന ഫൈനലിൽ ഇറാഖ് ഒമാനെ നേരിടും. ഇന്നലെ രാത്രി 8.15 ന് നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈനെ 1-0 ന്  ഒമാൻ പരാജയപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News