Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്ന് റമദാൻ മൂന്ന്, ഇറാനിലും അറബ് രാജ്യങ്ങളിലും ഒരേ ദിവസം റമദാൻ ആരംഭിക്കുന്നത് വർഷങ്ങളുടെ ഇടവേളക്ക് ശേഷം

March 25, 2023

March 25, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ഇന്ന് റമദാൻ മൂന്ന്,. യാദൃശ്ചികമാണെങ്കിലും അറബ് ലോകവും ഇറാനും ഒരേ ദിവസം റമദാൻ വ്രതം തുടങ്ങിയത് കാലങ്ങളായി നിലനിൽക്കുന്ന സുന്നി-ഷിയാ ഭിന്നിപ്പുകൾക്കിടയിൽ വിശ്വാസികൾക്ക് വേറിട്ട അനുഭവമായി. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ്  റമദാൻ വ്രതാരംഭത്തിലും ഇരു രാജ്യങ്ങൾക്കുമിടയിൽ യോജിപ്പുണ്ടായത്.

ഇറാന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ്, പലസ്തീന്‍, ലെബനന്‍, ജോര്‍ദാന്‍, യെമന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ അറബ് രാജ്യങ്ങളെല്ലാം ഈ വര്‍ഷം റമദാന്‍ വത്രം ആചരിക്കാന്‍ തുടങ്ങിയത് വ്യാഴാഴ്ചയാണ്. ബുധനാഴ്ച ചന്ദ്രക്കല കാണാത്തതിനാലാണ് ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയശേഷം വ്യാഴാഴ്ച റമദാന്‍ നോമ്പ് ആരംഭിച്ചത്.

ബുധനാഴ്ച സൂര്യാസ്തമയത്തിന് ശേഷം റമദാന്‍ ചന്ദ്രക്കല നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടതായി ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന്  ഇറാനിലും  വ്യാഴാഴ്ച തന്നെ റമദാൻ ആരംഭിക്കുകയായിരുന്നു.വർഷങ്ങൾക്ക് ശേഷമാണ് ഇറാനും ഗൾഫ് രാജ്യങ്ങളും ഒരേ ദിവസം റമദാൻ ആരംഭിക്കുന്നത്.ഒമാനിലും ഇത്തവണ വ്യാഴാഴ്ച തന്നെയായിരുന്നു റമദാൻ വ്രതാരംഭം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News