Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പരിക്കിനൊപ്പം പനിയും,നെഞ്ചിടിപ്പോടെ ബ്രസീൽ ആരാധകർ

November 29, 2022

November 29, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ :ലോകകപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന മുൻനിര താരങ്ങളിൽ ഒരാളായ നെയ്‌മർ ഇനി ലോകകപ്പിൽ കളിക്കില്ലേയെന്ന ആശങ്കയിലാണ് ബ്രസീലിയൻ ആരാധകർ.ഗ്രൂപ്പ് ജിയില്‍ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടം കാണാന്‍ കക്കയും റൊണാള്‍ഡോയും ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ സ്റ്റേഡിയത്തിൽ എത്തിയിരുന്നെങ്കിലും നെയ്മര്‍ മാത്രം മുറിയിലിരുന്നാണ് കളി ആസ്വദിച്ചത്.

നെയ്മറിന്റെ സഹതാരം വിനീഷ്യസ് ജൂനിയര്‍ തന്നെ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള നെയ്മർക്ക് പനി ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ടീം ഹോട്ടലില്‍ തന്നെ തങ്ങുകയായിരുന്നുവെന്നും വീനിഷ്യസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രസീല്‍ ടീം ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

'മത്സരത്തിന് വരാന്‍ കഴിയാത്തതില്‍ നെയ്മര്‍ അതീവ ദുഃഖിതനാണ്. കാലിലെ പരിക്ക് മാത്രമല്ല കാരണം. അദ്ദേഹത്തിന് ചെറിയ തോതില്‍ പനിയുമുണ്ട്. എത്രയും വേഗത്തിൽ നെയ്മറിന് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ'-വിനീഷ്യസ് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News