Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കാമുകിയെ ഫോണിൽ കിട്ടിയില്ല,പ്രവാസി യുവാവ് ഷാർജയിൽ തൂങ്ങിമരിച്ചു

December 06, 2021

December 06, 2021

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യന്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തി. 22കാരനാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന ഇയാള്‍ പ്രശ്‌നങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.

ഏഷ്യക്കാരനായ യുവാവ് തൂങ്ങി മരിച്ച വിവരം ശനിയാഴ്ചയാണ് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍  ലഭിക്കുന്നത്. പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സ് വിഭാഗവും ഉടന്‍ തന്നെ സ്ഥലത്തെത്തി. കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാമുകി നാട്ടിലാണെന്നും അവളെ കാണാന്‍ സാധിക്കുന്നില്ലെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കുന്ന പത്തിലേറെ വീഡിയോകളാണ് യുവാവ് ടിക് ടോക്കില്‍ പങ്കുവെച്ചിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കാമുകി തന്റെ കോളിന് പ്രതികരിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഒരു വീഡിയോയില്‍ ആത്മഹത്യ ചെയ്യുന്നത് ഉള്‍പ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും കൂടെ താമസിക്കുന്നവരെ വിശദമായി ചോദ്യം ചെയ്‌തെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News