Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇൻകാസ് കാസർഗോഡ് ഫുട്ബോൾ ജഴ്‌സി ദോഹയിൽ പ്രകാശനം ചെയ്തു

July 02, 2023

July 02, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഇൻകാസ് ഖത്തർ കാസർകോട് ജില്ലാ ഫുട്ബോൾ ടീമിന്‍റെ ജഴ്സി എഴുത്തുകാരി സുധ മേനോൻ പ്രകാശനം ചെയ്തു. ഇൻകാസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് ശഫാഫ് ഹാപ്പാ, ജില്ലാ ഫുട്ബോള്‍ ടീം മാനേജർ അശ്രഫ് നീലേശ്വരം, ഐമാക്സ് ഡയറക്ടർ മുനീർ കാസർഗോഡ് എന്നിവർ ഏറ്റുവാങ്ങി.

 ഐസിസിയില്‍ നടന്ന പ്രകാശന ചടങ്ങിൽ ഐസിസി  പ്രസിഡണ്ട് എ പി. മണികണ്ഠൻ,  ഐസിബിഎഫ്  പ്രസിഡണ്ട് ഷാനവാസ്‌ ബാവ, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ,അഡ്വൈസറി ബോർഡ് ചെയർമാൻ.ജോപ്പച്ചൻ തെക്കെക്കുറ്റ്, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ. കെഎംസിസി ജനറൽ സെക്രട്ടറി സലിം നാലകത്ത്, ഐസിബിഎഫ് അഡ്വൈസറി  ചെയർമാൻ എസ്‌ എ എം  ബഷീർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ലത്തീഫ് കാസർഗോഡ്, ഇൻകാസ്  കാസർഗോഡ് ജില്ലാ ഭാരവാഹികള്‍ എന്നിവർ സംബന്ധിച്ചു. ഖത്തറിലെ ബിസിനസ്സ് സംരഭകരായ ഐമാകസ് ഗ്രൂപ്പാണ്  ടീമിനെ രണ്ട് വര്‍ഷത്തേക്ക്  സ്പോൺസർ ചെയ്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe 


Latest Related News