Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ 111 പള്ളികളില്‍ ഇന്നു മുതല്‍ ഇഅ്തികാഫിന് സൗകര്യം

April 11, 2023

April 11, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ ഖത്തറിലെ 111 പള്ളികളില്‍ ഇഅ്തികാഫിന് സൗകര്യം ഇന്നു മുതല്‍ ഏര്‍പ്പെടുത്തിയതായി എഡോവ്‌മെന്റ്‌ ആന്റ് ഇസ്ലാമിക അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. ഇഅ്തികാഫ് അനുവദിച്ച പള്ളികളുടെ ലിസ്റ്റിന് https://appextst.islam.gov.qa/pdf/atkaf44.pdf സന്ദര്‍ശിക്കാം.

റമദാനിലെ അവസാന പത്തു ദിവസങ്ങളില്‍ പള്ളിയില്‍ ഒറ്റപ്പെട്ടു, അല്ലാഹുവിന്റെ ആരാധനയില്‍ സ്വയം അര്‍പ്പിക്കുകയും ലൗകിക കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന ഇസ്ലാമിക കര്‍മ്മമാണ് ഇഅ്തികാഫ്. ഇഅ്തികാഫ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് പ്രവാചകന്റെ മാര്‍ഗനിര്‍ദേശത്തിന് അനുസൃതമായി ഇഅ്തികാഫിന്റെ നിയമശാസ്ത്രം പഠിക്കാനും നിര്‍ദ്ദിഷ്ട പള്ളികളില്‍ അത് നിര്‍വഹിക്കാനും ഔഖാഫ് അഭ്യര്‍ത്ഥിച്ചു.

18 വയസ്സില്‍ കുറയാത്ത പുരഷന്മാര്‍ക്കാണ് ഇഅ്തികാഫിന് അനുവാദം. പ്രായം 18ല്‍ താഴെയാണെങ്കില്‍ രക്ഷിതാവ് അനുഗമിക്കേണ്ടതാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News