Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മൈതാനത്തിന് പുറത്തെ രാഷ്ട്രീയത്തിൽ ശ്രദ്ധിച്ചാൽ കളിയിൽ ജയിക്കില്ല,ജർമനിക്കെതിരെ വിമർശനം കടുപ്പിച്ച് ആരാധകർ

November 25, 2022

November 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിൽ ജപ്പാനോട് കനത്ത പരാജയം ഏറ്റുവാങ്ങിയ ജർമനിക്കെതിരെ വിമർശനം ശക്തമാവുന്നു.ഫുട്‍ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സ്റ്റേഡിയത്തിന് പുറത്തെ രാഷ്ട്രീയ കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകിയതാണ് പരാജയത്തിന് ഇടയാക്കിയതെന്ന വിമർശനമാണ് ജർമൻ മാധ്യമങ്ങളിൽ വരെ പലരും ഉന്നയിക്കുന്നത്.

'ഫീൽഡിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നവർ  മൈതാനത്തിനുള്ളിൽ വിജയിക്കില്ല, ജർമ്മനി ഫുട്ബോളിന് പുറത്തെ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു.അതിനാൽ സ്റ്റേഡിയത്തിനകത്തെ പോരാട്ടത്തിൽ അവർ പരാജയപ്പെട്ടു.'- മത്സരത്തിന് ശേഷം ബി-ഇൻ സ്പോർട്സ് ചാനലിലെ ഒമാൻ സ്വദേശിയായ കമന്റേറ്റർ അൽ-ബലൂഷി പറഞ്ഞ ഈ വാക്കുകൾ പിന്നീട് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചത്.

മത്സരത്തിന് മുമ്പ് ജർമൻ താരങ്ങൾ മൂക്കുപൊത്തി പ്രതിഷേധിക്കുന്നു 

കഴിഞ്ഞ ബുധനാഴ്ച ഖലീഫാ സ്റ്റേഡിയത്തിൽ നടന്ന ജർമനി,ജപ്പാൻ മത്സരം തുടങ്ങുന്നതിന് മുമ്പ് എൽ.ജി.ബി.ടി ക്യൂ സമൂഹത്തെ പിന്തുണക്കാൻ വൺ ലവ് ആം ബാൻഡ് ധരിക്കുന്നതിന് ഫിഫ വിലക്ക് ഏർപെടുത്തിയതിൽ പ്രതിഷേധിച്ച് ജർമൻ താരങ്ങൾ വാ പൊത്തി പ്രതിഷേധിച്ചിരുന്നു.തുടർന്ന് ജപ്പാനുമായി നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമനി പരാജയപ്പെടുകയായിരുന്നു.

പരാജയത്തിന് പിന്നാലെ ലോകകപ്പിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ച ജർമനി പരാജയം അർഹിക്കുന്നതാണെന്ന പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

തങ്ങളുടെ രാജ്യം "രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു" എന്ന് കുറ്റപ്പെടുത്തിയ ഒരു ജർമൻ ആരാധകൻ താരങ്ങൾ ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചതാണ് പരാജയത്തിന് ഇടയാക്കിയതെന്നും പ്രതികരിച്ചു.

മത്സരത്തിനിടെ ജർമ്മൻ ദേശീയ ടീം വരുത്തിയ വിനാശകരമായ പ്രതിരോധ പിഴവുകൾ ചില ജർമ്മൻ പത്രങ്ങൾ ഉയർത്തിക്കാട്ടി."ലോകകപ്പിൽ ജർമ്മൻ ദേശീയ ടീമിന് വിനാശകരമായ തുടക്കം" എന്ന തലക്കെട്ടിന് കീഴിൽ ലോകകപ്പിലെ ആദ്യമത്സരത്തിൽ  മഞ്ചാഫ്റ്റുകൾ സ്വയം വഞ്ചിച്ചതായി 'ബിൽഡ്' പത്രം കുറ്റപ്പെടുത്തി.ഇതേക്കാൾ കടുത്ത പരിഹാസവുമായാണ് ജർമൻ പത്രമായ 'വെൽറ്റ്'രംഗത്തെത്തിയത്.'കളി തുടങ്ങുമ്പോൾ തന്നെ ജർമൻ ടീം ചിരി പടർത്തി'എന്നാണ് വെൽറ്റ് എഴുതിയത്.ഒരു ഗോൾ നേടിയതിന് ശേഷം ജർമ്മൻ ടീമിന്റെ പ്രകടനത്തിൽ നിസംഗരായെന്നും കോച്ച് ഹാൻസി ഫ്ലിക്കിന് രണ്ടാം പകുതിയിൽ ശ്രദ്ധ കുറവായിരുന്നുവെന്നും പത്രം കുറ്റപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News