Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
നൂറ് ദിർഹം, ഹയ്യ കാർഡ് ഉടമകൾക്ക് ആറു മാസം വരെ കാലാവധി ലഭിക്കാവുന്ന യു.എ.ഇ മൾട്ടിപ്പിൾ എൻട്രി വിസ

November 01, 2022

November 01, 2022

ന്യൂസ്‌റൂം ബ്യുറോ 
അബുദാബി : ഖത്തർ ലോകകപ്പിനുള്ള ഹയ്യാ കാർഡ് ഉടമകൾക്ക് യു.എ.ഇ സന്ദർശിക്കാനുള്ള വിസാ നിരക്ക് ൧൦൦ ദിർഹമായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)വിഭാഗം അറിയിച്ചു.

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് യുഎഇ സർക്കാർ നൽകുന്ന പിന്തുണയുടെ ചട്ടക്കൂടിനുള്ളിൽ ഉൾപെടുത്തിയാണ് ലോകകപ്പ് സന്ദർശകർക്ക് രാജ്യത്തേക്ക്  പ്രവേശനം അനുവദിക്കുന്നത്."ഹയ്യ" കാർഡ് ഉടമകൾ   www.icp.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് സന്ദർശക വിസയ്ക്കായി അപേക്ഷിക്കേണ്ടത്.

 '90 ദിവസത്തേക്ക് സാധുതയുള്ള മൾട്ടി എൻട്രി സന്ദർശക വിസയാണ് അനുവദിക്കുക.ആദ്യം ഖത്തർ സന്ദർശിച്ചിരിക്കണമെന്ന വ്യവസ്ഥയോ ഏതെങ്കിലുമൊരാളുടെ ഗ്യാരന്റിയോ ഇതിന് ആവശ്യമില്ല. അപേക്ഷകരുടെ താല്പര്യ പ്രകാരം  90 ദിവസത്തേക്ക് കൂടി കാലാവധി നീട്ടാനും അനുവാദമുണ്ടാകും.' ഐസിപി വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News