Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിനെതിരായ നുണപ്രചാരണങ്ങൾക്ക് വ്യാജസാക്ഷികളെ ഉപയോഗിച്ചു,രേഖകൾ ഖത്തറിന് കൈമാറുമെന്ന് മനുഷ്യാവകാശ സംഘടന

October 30, 2022

October 30, 2022

അൻവർ പാലേരി 

ദോഹ : 2022-ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന  തൊഴിലാളികൾക്ക് നേരെ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായെന്ന തരത്തിൽ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും  തെറ്റിദ്ധാരണാജനകവുമാണെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് ഡെമോക്രസി (ഐസിജെഡി) വെളിപ്പെടുത്തി.

ഇത്തരം റിപ്പോർട്ടുകളിൽ ഭൂരിഭാഗവും വസ്തുതാവിരുദ്ധവും തെറ്റായ സാക്ഷികളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും  അതിന്റെ വസ്തുതാന്വേഷണ സംഘം സ്ഥിരീകരിച്ചതായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ട്വിറ്ററിൽ വ്യക്തമാക്കി.വിമർശനങ്ങളും കുറ്റപ്പെടുത്തലും ഖത്തറിനെതിരെ ആരോപണമുന്നയിക്കാൻ മാത്രം ലക്ഷ്യമാക്കി നേരത്തെ തന്നെ കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്ന നിരവധി രേഖകൾ തങ്ങൾക്ക് ലഭിച്ചതായും സംഘടന വ്യക്തമാക്കി.സംഘടനയുടെ 'ഫാക്ട് ചെക്കിങ്'വിഭാഗമാണ് ഇതുസംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തെളിയിക്കുന്ന വസ്തുതകൾ കണ്ടെത്തിയതെന്നും  ഐസിജെഡി വെളിപ്പെടുത്തി.

ഖത്തറിൽ ഇതുവരെ ജോലി ചെയ്തിട്ടില്ലാത്തവരെ ഉപയോഗിച്ച്  തെറ്റായ കുറ്റസമ്മതങ്ങളും വ്യാജ സാക്ഷിമൊഴികളും വ്യാജ രേഖകളും ഉണ്ടാക്കിയതായി സ്ഥിരീകരിക്കുന്ന രേഖകളും വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ടെന്നും സംഘടന അവകാശപ്പെട്ടു. അതേസമയം,നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും അസോസിയേഷനുകളെയും തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് കഴിഞ്ഞതായും സംഘടനാ വെളിപ്പെടുത്തി.

തെറ്റിദ്ധരിപ്പിക്കുകയും നുണകൾ കെട്ടിച്ചമയ്ക്കുകയും ചെയ്യുന്ന ഗ്രൂപ്പുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കാൻ ഈ രേഖകളും വിവരങ്ങളും ഖത്തർ അധികാരികൾക്ക് കൈമാറുമെന്നും ഇന്റർനാഷണൽ സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് ഡെമോക്രസി (ഐസിജെഡി) അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News