Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ദീർഘകാല തൊഴിലാളികൾക്ക് ആദരവുമായി ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം

May 20, 2023

May 20, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ:30 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുന്ന 5 ഇന്ത്യൻ തൊഴിലാളികളെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം(ഐ.സി.ബി.എഫ്)ആദരിക്കുന്നു. രാജ്യാന്തര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 26ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്‌റ്റേഡിയം പാർക്കിങ്ങിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഐസിബിഎഫ്-ലേബർ ഡേ രംഗ് തരംഗിന്റെ ഭാഗമായാണ് ആദരം.

30 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുന്ന 5 ഇന്ത്യൻ തൊഴിലാളികളെയാണ് ആദരിക്കുന്നത്. കമ്പനിയിൽ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ഗാർഹിക തൊഴിലാളികൾ എന്നിവരെയാണ് ആദരിക്കുന്നത്. ഫ്രീലാൻസ് തൊഴിലാളികളെ പരിഗണിക്കില്ല.

അർഹരായ തൊഴിലാളികളെ  ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾക്ക് നോമിനേറ്റ് ചെയ്യാം. തൊഴിലാളിയുടെ പേര്, എത്ര വർഷമായി ഖത്തറിൽ താമസിക്കുന്നു, ജോലിയുടെ സ്വഭാവം, കമ്പനി/സ്ഥാപനം, മൊബൈൽ നമ്പർ, നോമിനേറ്റ് ചെയ്യുന്ന തൊഴിലാളിയെക്കുറിച്ചുള്ള ലഘുവിവരണം, ബന്ധപ്പെടാനുള്ള വിലാസം എന്നിവ സഹിതം  22നകം icbfqatar@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 66100744 (വർക്കി ബോബൻ, ഐസിബിഎഫ് ജനറൽ സെക്രട്ടറി).

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News