Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഹമദ് ആശുപത്രിയിൽ നെഴ്സായിരുന്ന മറിയാമ്മ ജോർജ് ദോഹയിൽ നിര്യാതയായി

July 30, 2023

July 30, 2023

അൻവർ പാലേരി 

ദോഹ :  കഴിഞ്ഞ 17 വർഷമായി ഹമദ് ആശുപത്രിയിൽ നേഴ്‌സായി സേവനമനുഷ്ഠിച്ച ചെങ്ങന്നൂർ പുത്തൻകാവ് എടവത്തറ പീടികയിൽ വീട്ടിൽ മറിയാമ്മ ജോർജ്(54) ദോഹയിൽ നിര്യാതയായി.വിമൻസ് ഹോസ്പിറ്റലിലെ പ്രസവവാർഡിൽ നെഴ്‌സായിരുന്നു.അവധിക്കായി നാട്ടിലേക്ക് പോകാനിരിക്കെ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഭർത്താവ് ഫിലിപ് മാത്യു ഖത്തറിലുണ്ട്.മകൾ : സാറാ മറിയം ഫിലിപ്പ്.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

മറിയാമ്മ ജോർജിന്റെ നിര്യാണത്തിൽ ഖത്തറിലെ നേഴ്‌സുമാരുടെ സംഘടനയായ ഫിൻക്യൂ(FINQ) ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News