Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
94-ന് ശേഷമുള്ള ഏറ്റവും വലിയ ആരാധക പ്രവാഹം, ആവേശത്തിന്റെ അലകടലായി ലുസൈൽ സ്റ്റേഡിയം

November 27, 2022

November 27, 2022

അൻവർ പാലേരി
ദോഹ : കഴിഞ്ഞ ദിവസം അർജന്റീന,മെക്സിക്കോ മത്സരം നടന്ന ലുസൈൽ ലോകകപ്പ് സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയത് റെക്കോർഡ് ആരാധകർ.80,000 ആരാധകരെ ഉൾകൊള്ളാൻ ശേഷിയുള്ള ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ അർജന്റീനയുടെ അഭിമാന പോരാട്ടത്തിന് സാക്ഷിയാവാൻ എത്തിയത് 88,966 ഫുട്‍ബോൾ ആരാധകരാണ്.



ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത് ഇതിന് മുമ്പ് 1994 ലെ ലോകകപ്പിൽ മാത്രമാണ്.1994 ജൂലൈ 17 ന്,ലോകകപ്പ് ഫൈനൽ മത്സരത്തിന് വേദിയായ അമേരിക്കയിലെ  കാലിഫോർണിയയിൽ  പസഡെനയിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ കാണികളായി എത്തിയത് 94,194 ഫുട്‍ബോൾ ആരാധകരാണ്.ഇതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ആരാധക പ്രവാഹം രേഖപ്പെടുത്തിയത് ലുസൈൽ സ്റ്റേഡിയത്തിലാണെന്ന് ഫിഫ ട്വീറ്റ് ചെയ്തു.

ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് പരാജയം ഏറ്റുവാങ്ങിയതിന് ശേഷം കരുത്തരായ മെക്സിക്കോയുമായുള്ള അർജന്റീനയുടെ മത്സരം കാണാൻ ഇന്നലെ വൈകുന്നേരം മുതൽ ആരാധകർ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഒഴുകുകയായിരുന്നു.ആദ്യപകുതിയിൽ അത്ഭുതങ്ങളൊന്നും സംഭവിക്കാതിരുന്ന ആദ്യ പകുതിയോടെ നെഞ്ചിടിപ്പോടെയാണ് ആരാധകർ മത്സരം വീക്ഷിച്ചത്.എന്നാൽ രണ്ടാം പകുതിയിൽ മെസ്സി മാജിക്കിൽ പിറന്ന ആദ്യ ഗോളോടെ ഗാലറിയിലെ നീലപ്പട ആവേശത്തിലാറാടുകയായിരുന്നു. 21 കാരൻ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീനയുടെ രണ്ടാമത്തെ ഗോൾ കൂടി മെക്സിക്കൻ വലയിലെത്തിയതോടെ ലുസൈൽ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News