Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
പ്രവാസികളുടെ ക്വാറന്റൈൻ പിൻവലിക്കണം :ഭാര്യയുടെ ചികിത്സക്കായി നാട്ടിലെത്തിയ ഗൾഫ്‌ മലയാളി ഹൈക്കോടതിയിൽ ഹർജി നൽകി

January 17, 2022

January 17, 2022

കൊച്ചി: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസത്തെ ക്വാറൻ്റൈൻ നിർബന്ധമാക്കിയതിനെതിരെ തൃശൂർ വലപ്പാട് സ്വദേശിയും പ്രവാസി സാമൂഹ്യ പ്രവർത്തകനുമായ ഷാഹുൽ എ.എം ഹൈക്കോടതിയെ സമീപിച്ചു. വിദേശത്ത് മൂന്ന് ഡോസ് വാക്സിനെടുത്ത്, വിമാനത്തിൽ കയറുന്നതിന് മുൻപ് ആർ.ടി.പി.സി.ആർ.പരിശോധന നടത്തി നെഗറ്റീവ് ആയതിനു ശേഷം യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ ശേഷം ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ രണ്ടാമതും ആർ.ടി.പി.സി.ആർ.പരിശോധന നടത്തി നെഗറ്റീവ് ആയാലും ഏഴ് ദിവസം നിർബന്ധിത ക്വാറൻ്റിനിൽ കഴിയണമെന്നും എട്ടാമത്തെ ദിവസം വീണ്ടും മൂന്നാമതും ആർ.ടി.പി.സി.ആർ.പരിശോധന നടത്തണമെന്നും വീണ്ടും നെഗറ്റീവായാൽ പോലും വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമുള്ള കേന്ദ്ര ഗവൺമൻ്റിൻ്റെ നിർദ്ദേശങ്ങൾ അശാസ്ത്രീയവും വർഷങ്ങൾക്കു ശേഷം ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളെ ദുരിതത്തിലാക്കുന്നതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.രഖേഷ് ശർമ്മ മുഖേന ഹർജിക്കാരൻ ഹർജി ഫയൽ ചെയ്തത്.

ഒരു മാസത്തെ അവധിക്ക് ഭാര്യയുടെ ചികിത്സക്കായി നാട്ടിലെത്തിയ ഹർജിക്കാരന് മൂന്ന് ഡോസ് വാക്സിനെടുത്തിട്ടും മൂന്നു തവണ ആർ.ടി.പി.സി.ആർ.പരിശോധന നെഗറ്റീവ് ആയിട്ടും നിലവിലെ നിർദ്ദേശങ്ങൾ പ്രകാരം പകുതിമാസം നഷ്ടപ്പെടുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വലിയ തോതിൽ രാഷ്ട്രീയ പരിപാടികളിലും മറ്റും കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ നടക്കുമ്പോഴാണ് കോവിഡ് യാത്രാ വിലക്കുകൾ കാരണവും വിദേശ തൊഴിലിടങ്ങളിലെ അനിശ്ചിതാവസ്ഥകൾ മൂലവും കഴിഞ്ഞ രണ്ടു വർഷമായി നാട്ടിലെത്താൻ കഴിയാതിരുന്ന പ്രവാസികൾ ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്നത്. അവരെ വീട്ടുതടങ്കലിലാക്കരുതെന്നും പ്രവാസികൾ കോവിഡ് പരത്തുന്നവരല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News