Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഗൾഫ് രാജ്യങ്ങളിൽ മഴ കനക്കുന്നു,യു.എ.ഇയിലും ഒമാനിലും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു

December 27, 2022

December 27, 2022

ന്യൂസ്‌റൂം ബ്യുറോ 

മസ്കത്ത്/ദുബായ്: ഒമാനിലും യു.എ.യുടെ പലഭാഗങ്ങളിലും മഴയെ തുടർന്ന് പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.മസ്‌കത്ത്,സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ ശക്തമായ മഴയാണ് വരും ദിവസങ്ങളിൽ ഉണ്ടാകുക. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മഴ പെയ്യുവാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസവും അറിയിപ്പ് പുറത്തിറക്കിയിരുന്നു. മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി തുടങ്ങിയ ഗവര്‍ണറേറ്റുകളിൽ ആയിരിക്കും ശക്തമായ മഴക്ക് സാധ്യത.

ബുധന്‍ വരെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ കാറ്റ് വീശാൻ ആണ് സാധ്യത. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ‍ അറിയിച്ചു. ന്യൂനമര്‍ദ്ദം കാരണം കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. പല സ്ഥലങ്ങളിലും വാദികൾ വരും ദിവസങ്ങളിൽ‍ നിറഞ്ഞ് ഒഴുകും. കടലിൽ ഉയർന്ന തിരമാലകൾ വന്നേക്കാം. ബീച്ചുകളിൽ എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
 

അതേസമയം, കനത്ത മഴയെ തുടർന്ന് തലസ്ഥാന നഗരിയായ മസ്കത്തുൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലെ റോഡുകളിൽ വെള്ളം കയറി. 50ൽ അധികം ആളുകളെയാണ് രക്ഷപ്പെടുത്തിയത്. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദികൾ പല സ്ഥലങ്ങളിലും ശക്തമായി ഒഴുകുന്നുണ്ട്. ഇത് മുറിച്ചു കടക്കാൻ ആരും ശ്രമിക്കരുത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. മുൻകരുതൽ നടപടികൾ ശക്തമാക്കാൻ പോലീസ് നൽകിയിട്ടുള്ള നിർദേശങ്ങൾ എല്ലാവരും പാലിക്കണം.

അതേസമയം, തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. പുലര്‍ച്ചെ ആരംഭിച്ച മഴ മിക്കയിടങ്ങളിലെ രാവിലെയും തുടര്‍ന്നു.

ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയില്‍ വെള്ളെക്കെട്ടുണ്ടായി. ഷാര്‍ജയില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ദൗത്യ സേന രംഗത്ത് ഇറങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഷാര്‍ജ സുപ്രീം എമര്‍ജന്‍സി കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സൈദ് അല്‍ തനാജി അറിയിച്ചു.

റോഡിലെ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംഘം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഷാര്‍ജയില്‍ എല്ലാ പാര്‍ക്കുകളും അടച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്കും നിയന്ത്രണം ഉണ്ട്. ദുബായില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. തലസ്ഥാനമായ അബുദാബിയിലും മഴ തുടരുന്നുണ്ട്. ബുധനാഴ്ചയും മഴ തുടരും എന്നാണ് പ്രവചനം.

ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ബര്‍ഷ, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ജബല്‍ അലി, അബുദാബി-ദുബായ് റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നല്ല മഴ പെയ്തു.

അതേസമയം ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. തിങ്കളാഴ്ച ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. കാലാവസ്ഥാ വകുപ്പ് നേരത്തെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദോഹ, അല്‍ വക്‌റ, ലുസൈല്‍, ഉംസഈദ് എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം നല്ല മഴ പെയ്തു. 

മഴയ്ക്ക് പിന്നാലെ രാജ്യത്ത് തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ താപനിലയില്‍ കുറവുണ്ടാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

സൗദി അറേബ്യയുടെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളിലും തബൂക്കിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. ആലിപ്പഴവര്‍ഷവുമുണ്ടാകും. മക്ക, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍, അല്‍ ഖസീം, കിഴക്കന്‍, റിയാദ് പ്രവിശ്യകളുടെ വടക്കന്‍ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനിലയില്‍ കുറവ് അനുഭവപ്പെടും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News