Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് ബജറ്റിന്റെ 20 ശതമാനം തുക മാറ്റിവെച്ച് ഖത്തര്‍

April 14, 2023

April 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കായി ബജറ്റിന്റെ 20 ശതമാനം തുക മാറ്റിവെക്കുന്നതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അറിയിച്ചു.  ഖത്തറിലെ ആരോഗ്യമേഖലയുടെ ഈ വര്‍ഷത്തെ ബജറ്റ് 21 ബില്യണ്‍ റിയാലാണെന്ന് അദ്ദേഹം അറിയിച്ചു. ഏറ്റവും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 

ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ തുക വലുതാണെന്ന് പറഞ്ഞ അദ്ദേഹം, ലോക ഭൂപടത്തില്‍ സുപ്രധാന സാന്നിധ്യമാകാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. 

ഖത്തര്‍ 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ അടിസ്ഥാന സൗകര്യ വികസമേഖലയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിച്ചു. രണ്ട് മാസത്തിനുള്ളില്‍ ഖത്തര്‍ ദേശീയ ദര്‍ശനം 2030ന്റെ മൂന്നാമത്തെ വികസന പദ്ധതി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പല റെക്കോര്‍ഡുകള്‍ക്കും സാക്ഷ്യം വഹിച്ച ലോകകപ്പാണ് ഖത്തറില്‍ നടന്നത്. ഏറ്റവും അധികം വ്യൂവര്‍ഷിപ്പ് നേടാന്‍ ഈ ലോകകപ്പിന് സാധിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 7,30,000 വിനോദസഞ്ചാരികളാണ് ഖത്തര്‍ സന്ദര്‍ശിച്ചത്. വിനോദ സഞ്ചാരികളുടെ എണ്ണം പ്രതിദിനം കൂടികൊണ്ടിരിക്കുകയാണ്. ലോകകപ്പിന്റെ വിജയത്തോടെ ഖത്തര്‍ മറ്റ് ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News