Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹയ്യ കാർഡ് സേവനകേന്ദ്രം ഒക്ടോബർ ഒന്നിന് തുറക്കും,ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

September 28, 2022

September 28, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഈ വർഷത്തെ ഫിഫ ലോകകപ്പിൽൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയുടെ ഹയ്യ സേവന കേന്ദ്രം ഒക്ടോബർ 1 ശനിയാഴ്ച തുറക്കും. അലി ബിൻ ഹമദ് അൽ അത്തിയ അരീനയിൽ സ്ഥിതി ചെയ്യുന്ന സർവീസ് സെന്റർ ഹയ്യ കാർഡുമായി ബന്ധപ്പെട്ട  അന്വേഷണങ്ങൾക്കൊപ്പം കാർഡ് പ്രിന്റുചെയ്‌ത്‌ നൽകുന്നത് ഉൾപ്പെടെയുള്ള സഹായങ്ങളും നൽകും.

2023 ജനുവരി 23 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും കേന്ദ്രം തുറന്നിരിക്കും.എല്ലാ ഫിഫ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്കും ഹയ്യ കാർഡ് നിർബന്ധമാണ്.ടൂർണമെന്റ് സമയത്തെ മത്സര ദിവസങ്ങളിൽ സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനവും സൗജന്യ പൊതുഗതാഗത സൗകര്യവും ഇത് വഴി ലഭ്യമാകും..ഖത്തറിലേക്കുള്ള വിസാരഹിത പ്രവേശനാനുമതിയായും ഹയ്യ കാർഡ് പ്രവർത്തിക്കും.

 “ആയിരക്കണക്കിന് ആരാധകർ ഇതുവരെ ഹയ്യകാർഡ് രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ടൂർണമെന്റിന്റെ മുന്നോടിയായും  ലോകകപ്പ് കഴിയുന്നത് വരെയും സേവന കേന്ദ്രം ആരാധകർക്കാവശ്യമായ സേവനങ്ങൾ നൽകുമെന്നും സുപ്രീം കമ്മറ്റി ഹയ്യ ഓപ്പറേഷൻസ് ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു:

ഹയ്യ കാർഡ് ആപ്ലിക്കേഷനുകൾ ഓൺലൈനായോ ‘ഹയ്യ ടു ഖത്തർ 2022’ മൊബൈൽ ആപ് ഉപയോഗിച്ചോ (ഐഒഎസ് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, ഹുവായ് ആപ്പ് ഗാലറി) പൂർത്തിയാക്കാം.  സാധുവായ ടിക്കറ്റ് നമ്പർ, വ്യക്തിഗത വിവരങ്ങൾ .പാസ്‌പോർട്ട് സൈസ് ഫോട്ടോ, താമസ വിവരങ്ങൾ എന്നിവയാണ് ഇതിനായി അപ്‌ലോഡ് ചെയ്യേണ്ടത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News