Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഈദുല്‍ ഫിത്വർ അവധി ദിനങ്ങളിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്ന്റെ പ്രവർത്തി സമയം 

April 18, 2023

April 18, 2023

ന്യൂസ്‌റൂ ബ്യൂറോ
ദോഹ: ഈദുല്‍ ഫിത്വറിലും അടിയന്തര സേവനങ്ങള്‍ക്കായി 24 മണിക്കൂറും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സജ്ജമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ആളുകള്‍ക്ക് ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കായി 24 മണിക്കൂറും പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ പ്രര്‍ത്തിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഔട്ട്‌പേഷ്യന്റ് കണ്‍സള്‍ട്ടേഷന്‍, ക്ലിനിക്ക് എന്നിവയുടെ സേവനങ്ങള്‍ ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 27 വരെ ലഭ്യമായിരിക്കില്ല. ഏപ്രില്‍ 30 മുതല്‍ ഇവയുടെ സേവനങ്ങള്‍ ലഭ്യാമാകും. ദേശീയ  മാനസികാരോഗ്യ ഹെല്‍പ്പ് ലൈന്റെ സേവനം ഏപ്രില്‍ 19, 20 തീയതികളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെയാക്കി ചുരുക്കിയിട്ടുണ്ട്. ഏപ്രില്‍ 21 മുതല്‍ 25വരെ പൂര്‍ണമായും അടച്ചിടുമെന്നും 26 മുതല്‍ 29 വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ സേവനം ലഭ്യമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 30 മുതല്‍ ഹെല്‍പ്പ് ലൈന്റെ സേവനങ്ങള്‍ സാധാരണ ഗതിയിലേക്ക് മാറും.

ഫാര്‍മസി ഹോം ഡെലിവറി സേവനം ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 27 വരെ ലഭ്യമായിരിക്കില്ല. ഏപ്രില്‍ 30 മുതല്‍ പുനരാരംഭിക്കും. വെസ്റ്റ് എനര്‍ജി സെന്ററിലെ ബ്ലഡ് ഡോണര്‍ സെന്റര്‍ ഏപ്രില്‍ 21, 22 തീയതികളില്‍ അടച്ചിടുമെന്നും 23 മുതല്‍ 27 വരെ രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News