Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഗൾഫ് മാധ്യമം സോക്കർ കാർണിവൽ,മാദ്രെ എഫ്.സി. ജേതാക്കളായി

November 27, 2021

November 27, 2021

ദോഹ : 'ഗൾഫ് മാധ്യമം' സോക്കർ കാർണിവൽ ഫുടബോൾ മത്സരത്തിൽ  മാദ്രെ എഫ്.സി.  ജേതാക്കളായി. അബൂഹമൂറിലെ ഗ്രൗണ്ടിൽ നടന്ന മുഴുനീള പോരാട്ടത്തിൽ   ഖത്തറിലെ 16 പ്രവാസി ടീമുകളാണ് മാറ്റുരച്ചത്. ആവേശകരമായ ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് ടീ ടൈം എഫ്‌.സിയെ തോൽപ്പിച്ചാണ് മാദ്രെ എഫ്.സി  പ്രഥമ ഗൾഫ് മാധ്യമം സോക്കർ കാർണിവൽ ജേതാക്കളായത്. രാവിലെ ഏഴിനാണ് ഫുട്ബാൾ മേളക്ക് കിക്കോഫ് കുറിച്ചത്. ആദ്യ റൗണ്ടിന് പിന്നാലെ ക്വാർട്ടർ ഫൈനലും പൂർത്തിയായി.

വൈകുന്നേരം നടന്ന സെമിയിൽ മാദ്രെ എഫ്.സി ഗൾഫാർ എഫ്.സിയെയും, ടീടൈം എഫ് സി എ.ടു.ഇസഡ് എഫ്.സിയെയും തോൽപിച്ച് ഫൈനലിൽ പ്രവേശിച്ചു. രാവിലെയും വൈകുന്നേരവും കളത്തിന് ചുറ്റും ആരവം പകർന്ന്കാണികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. കാർണിവലിന്റെ  ഭാഗമായി കാണികൾക്ക് വിവിധ മത്സരവും സംഘടിപ്പിച്ചിരുന്നു.

ജിറ്റ്കോ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ നിസാർ അഹമ്മദ്, വക്റ  സ്പോർട്സ് ക്ലബ് മുൻ താരം ഇബ്രാഹിം അബ്ദുൽ റഹ്മാൻ അൽ മുഫ്തഹ്, എം.ബി.എം ട്രാൻസ്പോർട് കമ്പനി സി.ഇ.ഒ സഈദ് നസീർ, അലീ വിയ മെഡിക്കൽ സെൻറർ എം.ഡി അഷ്റഫ്, ഇൻറർടെക് റീജ്യനൽ ഡയറക്ടർ മുഹമ്മദ് അഷ്റഫ്, സഫാ വാട്ടർ എം.ഡി അഷ്റഫ്, ഗ്രാൻഡ് മാൾ റീജ്യനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ , ബ്രാഡ്മ ഗ്രൂപ്പ് എം.ഡി ഹാഷിം, കെയർ ആൻറ് ക്യുർ ഗ്രൂപ്പ് എം.ഡി ഇ.പി അബ്ദുൽ റഹ്മാൻ, ഐ.എസ്.സി സെക്രട്ടറി സഫീറുറഹ്മാൻ, റോയൽ ബ്രാൻഡ് എം.ഡി അഷീറുദീൻ, ഒയാസിസ് ഓപറേഷൻ മാനേജർ അക്ബർ ഷരീഫ്, ബ്രില്യൻറ് എജ്യക്കേഷൻ എംഡി മുഹമ്മദ് അഷ്റഫ് എന്നിവർ സമ്മാന വിതരണം നടത്തി.

​ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 

 


Latest Related News