Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
2030 ഓടെ ഗൾഫ് മേഖല ലോക സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട്

June 17, 2023

June 17, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : സാമ്പത്തിക രംഗത്ത് ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഗൾഫ് രാജ്യങ്ങൾ മാറുമെന്ന് വിലയിരുത്തൽ.2030 ഓടെ ഏഷ്യൻ സാമ്പത്തിക ശക്തികളായ ചൈനയെയും ഏഷ്യയെയും കടത്തിവെട്ടാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് മേഖലക്ക് കഴിയുമെന്നാണ് വിവിധ സാമ്പത്തിക ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കൂടുതൽ സാമ്പത്തിക തിരിച്ചടികളിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോർട്ട് പറയുന്നു.

തുടരുന്ന യുക്രയിൻ യുദ്ധവും റഷ്യക്കു മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവും ഗൾഫ് രാജ്യൾക്ക് പരോക്ഷ ഗുണമായി മാറുകയാണ്. എണ്ണമേഖലയിൽ കൂടുതൽ പിടിമുറുക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ഗൾഫിന് ഇതിലൂടെ സാധിക്കുന്നതായി ആഗോള സാമ്പത്തിക മാധ്യമങ്ങളുടെ വിശകലനത്തിൽ പറയുന്നു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച കൂടുതൽ ത്വരിതഗതിയിലാകും.

ഗൾഫ് മേഖലയിൽ എണ്ണയെ കൂടുതൽ ആശ്രയിക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിർബന്ധിതമാകും. ലോകത്തെ ഏറ്റവും വലിയ സഞ്ചിത ആസ്തിയുള്ള രാജ്യമായി സൗദി അറേബ്യ കുതിക്കും. 2030 ഓടെ സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ട് രണ്ട് ട്രില്യൻ ഡോളറിനും മുകളിലെത്തും. കാൽപന്തുകളി ഉൾപ്പെടെ വിവിധ മേഖലകളിൽ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ നടത്തുന്ന നിക്ഷേപം വരുംവർഷങ്ങളിൽ ഇനിയും ഉയരുമെന്നാണ് സൂചന.

യെമൻ യുദ്ധം അവസാനിച്ചതും ഗൾഫ് രാജ്യങ്ങളുടെ ഐക്യവും മേഖലക്ക് പുതിയ കരുത്തായി മാറും. രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ ഗൾഫിന് ലഭിച്ച പുതിയ മേൽക്കൈ ഇതുവരെയുള്ള സമവാക്യങ്ങൾ മാറ്റി മറിക്കുമെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷയുമുള്ള രാജ്യങ്ങളായി ഗൾഫ് മാറുന്നത് മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിനും ഏറെ ഗുണം ചെയ്യും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News