Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കുടിവെള്ളക്കുപ്പികൾ നിരത്തി ഖത്തറിന് വീണ്ടുമൊരു ലോകറെക്കോർഡ്,അപൂർവ നേട്ടത്തിന് പിന്നിൽ ഇന്ത്യൻ കമ്പനിയായ സീഷോർ ഗ്രൂപ്പ്

October 15, 2022

October 15, 2022

ന്യൂസ്‌റൂം ബ്യുറോ / ഫോട്ടോ :ദി പെനിൻസുല 
ദോഹ: 14,183 റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾ നിരത്തി ഖത്തർ എന്ന വാക്കുണ്ടാക്കി ഖത്തർ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി സ്വന്തമാക്കി.ഖത്തർ 2022 സുസ്ഥിരതാ വാരത്തിന്റെ ഭാഗമായി ഇന്ത്യൻ കമ്പനിയായ സീഷോർ ഗ്രൂപ്പിന് കീഴിലെ സീഷോർ റീസൈക്ലിംഗ് ആൻഡ് സസ്റ്റൈനബിലിറ്റി സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ നിരവധി ഉദ്യോഗസ്ഥരും കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു. പങ്കെടുത്തു.

സംഘാടനത്തിന്റെ രീതിയിൽ തന്നെ വലിയ മതിപ്പ് തോന്നിയതായും സംഖ്യകൾക്കപ്പുറം ഒട്ടേറെ കർശന  നിബന്ധനകൾ പാലിച്ച്  ഇത്തരമൊരു നേട്ടത്തിലേക്കെത്തുക പ്രയാസമേറിയ കാര്യമാണെന്നും ചടങ്ങിൽ സംസാരിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് ജഡ്ജി പ്രവീൺ പട്ടേൽ പറഞ്ഞു,

 2021 ജൂൺ 7 ന് പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ കൊണ്ട് അറബിയിൽ "സലാം" എന്ന വാക്ക് സൃഷ്ടിച്ച  സൗദി അറേബ്യയിലെ അൽ-ഇത്തിഫാഖ് ക്ലബ്ബിന്റെ റെക്കോർഡ് പിന്തള്ളിയാണ് സീ ഷോർ നേട്ടം കൈവരിച്ചത്. 5,387 കുടിവെള്ളക്കുപ്പികളാണ് അന്ന് ഉപയോഗിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News