Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഗ്രീൻ ബുക്സ് എംഡിയും മുൻ പ്രവാസിയുമായ കൃഷ്ണദാസ് അന്തരിച്ചു

August 02, 2021

August 02, 2021

തൃശൂർ : മുൻ പ്രവാസിയും എഴുത്തുകാരനും പ്രസാധകനുമായ കൃഷ്ണദാസ് എന്ന (ആർ വത്സൻ-)അന്തരിച്ചു.70 വയസ്സായിരുന്നു. തൃശൂർ ഏങ്ങണ്ടിയൂർ പള്ളിത്താഴത്ത്‌ വീട്ടിൽ രാഘവൻ വൈദ്യരുടെയും ഭവാനിയുടെയും മകനാണ്‌.അസുഖബാധിതനായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അയ്യന്തോളിലെ വസതിയിലായിരുന്നു അന്ത്യം.മലയാളികൾ നെഞ്ചേറ്റിയ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിന്റെ പ്രസാധകനാണ്. മലയാള പുസ്തക പ്രസാധക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ഗ്രീന്‍ ബുക്ക്‌സിന്റെ സംഘാടകൻ കൂടിയാണ് കൃഷ്ണ ദാസ്.

150 പതിപ്പുകള്‍ പിന്നിട്ട് മലയാള നോവല്‍ സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച ബെന്യാമിന്റെ ആടുജീവിതം തന്നെയായിരുന്നു കൃഷ്ണദാസിന്റെ പ്രസാധക ജീവിതത്തിലെ ഏറ്റവും വലിയ സംഭാവന. 'ദുബായ്പുഴ' എന്ന പുസ്തകത്തിന്റെ രചയിതാവും അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സ്ഥാപകരില്‍ പ്രധാനിയുമാണ് കൃഷ്ണദാസ്.

പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രസാധകൻ എന്നീ നിലകളിൽ ശ്രദ്ധ നേടി. യുഎഇയിലെ ആദ്യകാല ദിനപ്പത്രമായ റോയിറ്റേഴ്‌സ്‌ ബുള്ളറ്റിനിൽ പ്രവർത്തിച്ചിരുന്നു. പിന്നീട്‌ അബുദാബിയിലെ ഹോങ്കോങ്‌ ബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനായി ഗൾഫിലെ ജീവിതത്തെക്കുറിച്ച് ധാരാളം എഴുതി. ഗൾഫ്‌ യുദ്ധകാലത്ത്‌ ദുബായിൽനിന്ന്‌ ദേശാഭിമാനിക്കുവേണ്ടി തുടർച്ചയായി വാർത്തകൾ എഴുതിയിരുന്നു.

പത്തേമാരിയിൽ കയറി നാടുവിട്ട മലയാളികളുടെ കഥപറയുന്ന ദുബായ് പുഴ, പ്രശസ്തി നേടിക്കൊടുത്ത നോവലായ  ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നു, കടലിരമ്പങ്ങൾ, മരുഭൂമിയുടെ ജാലകങ്ങൾ എന്നിവയാണ് കൃഷ്ണദാസിന്റെ കൃതികൾ. 1998-ൽ ഹോങ്കോങ് ബാങ്കിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങിയതിന്‌ ശേഷമാണ്‌ തൃശൂർ ആസ്ഥനമായി ഗ്രീൻ ബുക്ക്‌സ്‌ ആരംഭിച്ചത്‌. ഗ്രീൻ ബുക്സിന്റെ പ്രസിദ്ധീകരണ ചരിത്രത്തിലെ നാഴികക്കല്ല് എന്നു പറയാവുന്നത് ബെന്യാമിന്റെ "ആടു ജീവിത'ത്തിന്റെ പ്രകാശനമാണ്. പ്രസാധന രംഗത്ത് ചരിതം സൃഷ്ടിച്ച കൃതിയുടെ  രണ്ടുലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.


Latest Related News