Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
പ്രവാസികളെ കൊള്ളയടിച്ചു മതിയായില്ല,റാപ്പിഡ് പി.സി.ആർ നിരക്ക് കുറക്കണമെന്ന അപേക്ഷ സർക്കാർ ചെവിക്കൊണ്ടില്ല

September 08, 2021

September 08, 2021

ദുബായ് : മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളിൽ നിന്ന് റാപിഡ്,പി.സി.ആർ പരിശോധനാ നിരക്കായി ഈടാക്കുന്ന നിരക്ക് കുറക്കണമെന്ന വിവിധ പ്രവാസി സംഘടനകളുടെ ആവശ്യം ചെവിക്കൊള്ളാതെ സംസ്ഥാന സർക്കാർ.സാമ്ബത്തികപ്രയാസങ്ങള്‍ക്കിടയിലും വലിയ തുക വിമാന ടിക്കറ്റിന്​​ ചെലവഴിച്ച്‌​ മടങ്ങുന്ന പ്രവാസികളില്‍നിന്ന്​ റാപിഡ്​ പരിശോധനയുടെ പേരില്‍ കൊള്ളനിരക്ക്​ വാങ്ങുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കാര്‍ ഇടപെടാന്‍ മടിക്കുന്നത് കടുത്ത നിരാശയാണ് പ്രവാസികളിൽ ഉണ്ടാക്കുന്നത്.അതേസമയം,ഇക്കാര്യം ചൂണ്ടിക്കാട്ടി യു.എ.ഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിനെതിരെ സർക്കാരിനെ അനുകൂലിക്കുന്ന ചിലർ കടുത്ത ആക്ഷേപവുമായി രംഗത്തെത്തിയതായും പരാതിയുണ്ട്.

എന്നാല്‍, പ്രവാസികളുടെ ന്യായമായ ആവശ്യത്തിനുനേരെ സര്‍ക്കാര്‍ അലംഭാവ സമീപനം തുടരുകയാണെന്ന്​ വിവിധ സംഘടനകള്‍ ആരോപിക്കുന്നു. തിരുവനന്തപുരത്ത്​ 3400 രൂപയും മറ്റ്​ വിമാനത്താവളങ്ങളില്‍ 2500 രൂപയുമാണ്​ റാപിഡ്​ പി.സി.ആര്‍ പരിശോധനക്ക്​ ഈടാക്കുന്നത്​. ഇതിന്​ പുറമെ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക്​ 500 രൂപയും നല്‍കണം. കുടുംബമായി മടങ്ങുന്നവര്‍ക്കും ജോലി അന്വേഷിച്ച്‌​ വിസിറ്റ്​​ വിസയില്‍ പോകുന്നവര്‍ക്കും ഇത്​ വലിയ ബാധ്യതയാണ്​. മൂന്നും നാലും പേരടങ്ങുന്ന കുടുംബത്തിന്​ പതിനായിരത്തിലേറെ രൂപയാണ്​ ഇതിന്​ മാത്രമായി ചെലവ്​ വരുന്നത്​. കേരളത്തിന്​ പുറത്ത്​ മിക്ക സംസ്​ഥാനങ്ങളിലും പരിശോധനക്ക്​ 500 രൂപയാണ്​ ഈടാക്കുന്നത്​.

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍​ക്ക്​ യു.എ.ഇ വിമാനത്താവളത്തില്‍ സൗജന്യ പി.സി.ആര്‍ പരിശോധന നല്‍കു​േമ്ബാഴാണ്​ സ്വന്തം നാട്ടിലെ സര്‍ക്കാര്‍ കൊള്ളനിരക്ക്​ ഈടാക്കുന്നത്​. കേരളസര്‍ക്കാര്‍ ഇടപെട്ട്​ പരശോധന സൗജന്യമാക്കണമെന്നാണ്​ പ്രവാസികളുടെ ആവശ്യം.

നേരത്തെ, നാട്ടിലെത്തുന്ന പ്രവാസികളില്‍നിന്ന്​ പി.സി.ആര്‍ പരിശോധനക്ക്​ 1700 രൂപ ഈടാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്​തമായതോടെ പരിശോധന സൗജന്യമാക്കി. ഇത്തരമൊരു ഇടപെടലാണ്​ ഇക്കുറിയും ആവശ്യപ്പെടുന്നത്​. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട്​ റാപിഡ് ടെസ്​റ്റ്​ തുക പൂര്‍ണമായും സൗജന്യമാക്കുകയോ മറ്റു സംസ്ഥാനങ്ങളില്‍ ഈടാക്കുന്ന തുകയായ 500 രൂപയാക്കുകയോ ചെയ്യണമെന്ന്​ വിവിധ പ്രവാസി സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്​.വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്​തമാക്കാനാണ്​ പ്രവാസി സംഘടനകള്‍ തീരുമാനിച്ചത്​. 

 


Latest Related News