Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തർ ലോകകപ്പ് വിജയികളെ തേടി കേരളത്തിൽ നിന്ന് സമ്മാനം എത്തും,ബേപ്പൂരിൽ ആയിരം കുഞ്ഞൻ ഉരുകൾ പൂർത്തിയാവുന്നു

October 02, 2022

October 02, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിനുള്ള സമ്മാനമായി അറബികളുടെ പരമ്പരാഗത സമുദ്രയാനമായ ഉരുവിന്റെ ആയിരം കുഞ്ഞൻരൂപങ്ങൾ കേരളത്തിൽ നിന്ന് ഖത്തറിലെത്തും.ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരം 1000 ഉരുക്കളാണു ഇതിനായി ബേപ്പൂരിൽ നിർമിക്കുന്നത്.

ലോകകപ്പിനായി ഫിഫ നാലു തരം സമ്മാനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ സാംസ്കാരിക വിഭാഗത്തിൽപെട്ട സമ്മാനങ്ങളുടെ ഔദ്യോഗിക പങ്കാളിത്തം ‘ബ്ലാക്ക് ആരോ ഗിഫ്റ്റ്സ് ആൻഡ് നോവൽറ്റീസ്’ കമ്പനിക്കാണ്.ഇവരാണ് ബേപ്പൂരിൽ ഉരു നിർമാണം പൂർത്തിയാക്കി ദോഹയിൽ എത്തിക്കുക.ആദ്യമായാണ് ഫിഫ ലോകകപ്പിന്റെ സമ്മാന വിഭാഗത്തിൽ കേരളത്തിനു പ്രാതിനിധ്യമുണ്ടാവുന്നത്.ഇതോടെ ഖത്തറിന്റെ പൈതൃകവും കേരളത്തിന്റെ കരകൗശല വിരുതും ലോകകപ്പിനൊപ്പം യാത്ര തുടങ്ങും.

ബേപ്പൂരിലെ ശിൽപികൾ മരത്തിൽ പണി തീർത്തയയ്ക്കുന്ന ഉരുക്കൾ നൂറ്റാണ്ടുകളായി ഖത്തറിൽ ഉപയോഗിച്ചുവരുന്നുണ്ട്.പൂർണമായും ഫിഫയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബേപ്പൂരിലെ 15 കലാകാരൻമാർ തങ്ങളുടെ വീടുകളിലിരുന്നാണ് ആയിരം ഉരുക്കളും നിർമിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News