Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
ജിസിസി രാജ്യങ്ങളിൽ താമസ വിസയുള്ളവർക്ക് ഹയ്യ കാർഡ് ഇല്ലാതെയും ഖത്തറിലേക്ക് വരാം

December 06, 2022

December 06, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ജി.സി.സി രാജ്യങ്ങളിലെ പൗരൻമാർക്കും താമസ വിസയുള്ളവർക്കും ഇന്നുമുതല്‍ ഹയ്യ കാര്‍ഡ് ഇല്ലാതെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അതേസമയം, സ്റ്റേഡിയത്തില്‍ മൽസരങ്ങൾ കാണാൻ ടിക്കറ്റുകള്‍ ഉള്ളവർ ഹയ്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

ഇന്നു മുതല്‍ (ഡിസംബര്‍ 6, 2022) ആനുകൂല്യം പ്രാബല്യത്തില്‍ വരും.വിമാനത്താവളം വഴി വരുന്നവർ ഹയ്യ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതില്ല.ഇന്നുമുതൽ ഡിസംബർ 12 വരെ വിമാനത്താവളം വഴി വരുന്നവർക്ക്  പ്രവേശനം അനുവദിക്കും.

അബുസമ്ര അതിർത്തി വഴി കര മാർഗവും രാജ്യത്തേക്ക് വരാവുന്നതാണ്.സന്ദര്‍ശകര്‍ക്ക് ഫീസ് കൂടാതെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അനുവദിക്കും. ഡിസംബര്‍ 8 മുതല്‍ സ്വകാര്യ വാഹനങ്ങളിലും സന്ദർശകർക്ക് ഖത്തറിലേക്ക് വരാം. എന്നാൽ ഇവർ 12 മണിക്കൂർ മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പെര്‍മിറ്റിന് അപേക്ഷിക്കണം.വാഹന പ്രവേശന പെര്‍മിറ്റിന് ഫീസ് നൽകേണ്ടതില്ല.

അതേസമയം,ഇത്തരത്തിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് എത്ര ദിവസം രാജ്യത്ത് തങ്ങാം എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News