Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിന്റെ നയതന്ത്ര വിജയം,ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നു

November 24, 2023

Malayalam_Gulf_News

November 24, 2023

ന്യൂസ് ഏജൻസി

ഗസ്സ സിറ്റി: അമേരിക്കയും ഈജിപ്തുമായി സഹകരിച്ചു നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷം ഖത്തർ നടത്തിവന്ന മധ്യസ്ഥ ശ്രമങ്ങൾ ഒടുവിൽ ഫലപ്രാപ്തിയിലേക്ക്.ഇതേതുടർന്ന്, വെള്ളിയാഴ്ച(ഇന്ന്)ഖത്തർ സമയം രാവിലെ  8 മണിയോടെ ഗസ്സയിൽ നാലുദിന താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇതിനു പിന്നാലെ ഇന്ധനവും വഹിച്ചുകൊണ്ടുള്ള രണ്ട് ട്രക്കുകൾ റഫ അതിർത്തി കടന്നു. ഗസ്സയിൽ യുദ്ധത്തിന്റെ 49-ാം ദിനമാണ് താത്കാലിക വെടിനിർത്തലുണ്ടായത്.  ഹമാസ് 13 ബന്ദികളേയും ഇസ്രായേൽ 39 തടവുകാരേയും ഇന്ന് കൈമാറും. 

ഖത്തർ മധ്യസ്ഥതയിൽ നടന്ന സമാധാന നീക്കങ്ങളാണ് ലക്ഷ്യംകണ്ടത്. 50 - 150 എന്ന അനുപാതത്തിലാണ് ഹമാസും ഇസ്രായേലും ബന്ദികൈമാറ്റം നടത്തുക. സ്ത്രീകളും കുട്ടികളുമായ 13 ബന്ദികളെ ഹമാസ് ഖത്തർ സമയം വൈകിട്ട് 5 മണിയോടെ മോചിപ്പിക്കും. ഇവരെ റഫ അതിർത്തികടത്തി ഇസ്രായേലിലെ തെൽഅവീവിലെത്തിക്കും.39 ഫലസ്തീനി തടവുകാരെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലാണ് എത്തിക്കുക. അന്താരാഷ്ട്ര സന്നദ്ധസംഘടനയായ റെഡ്ക്രോസിനാണ് ഇരു വിഭാഗവും ബന്ദികളെ കൈമാറുക.

ഗസ്സയിൽ സൈനിക വാഹനനീക്കം ഇസ്രായേൽ പൂർണമായി നിർത്തും. സലാഹുദ്ദീൻ റോഡ് വഴി വടക്കുനിന്ന് തെക്കോട്ട് യാത്ര അനുവദിക്കും. റഫ അതിർത്തി വഴി പ്രതിദിനം 200 ട്രക്കുകൾ ഗസ്സയിലെത്തും. താത്കാലിക വെടിനിർത്തലിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയും കഴിഞ്ഞ ദിവസവും ക്രൂരമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ജബാലിയയിലെ യുഎൻ സ്കൂളിൽ കൊല്ലപ്പെട്ടത് 27 ഫലസ്തീനികളാണ്. ഇന്നലെ മാത്രം 300 പേരെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. 335 സൈനികവാഹനങ്ങൾ തകർത്തെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂഉബൈദ അവകാശപ്പെട്ടു. ഹമാസിനൊപ്പം വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ലബനീസ് സായുധസേന ഹിസ്ബുല്ലയും അറിയിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News