Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെത്താൻ വേറിട്ട വഴികൾ തേടി ഫുട്‍ബോൾ ആരാധകർ,വെയിൽസിൽ നിന്ന് ഇലക്ട്രിക് കാറിൽ ഒരു സംഘം യാത്രതിരിക്കുന്നു

October 27, 2022

October 27, 2022

അൻവർ പാലേരി 

ദോഹ : അറബ് രാജ്യത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ വ്യത്യസ്ത വഴികൾ തെരഞ്ഞെടുക്കുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചില ഫുട്‍ബോൾ ആരാധകർ.കാൽനടയായും സ്വന്തമായി വാഹനമോടിച്ച് റോഡുമാർഗവുമൊക്കെ ഖത്തറിലേക്ക് വരുന്നവരെ കുറിച്ചുള്ള നിരവധി വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞു.എന്നാൽ ഇലക്ട്രിക് കാറിൽ ഭൂഖണ്ഡങ്ങൾ താണ്ടി ഖത്തറിലെത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടന്റെ ഭാഗമായ വെയിൽസിൽ നിന്നുള്ള ഒരു കൂട്ടം ഫുട്‍ബോൾ ആരാധകർ. 

ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ്, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ഓസ്ട്രിയ, സ്ലോവേനിയ, ക്രൊയേഷ്യ,ഗ്രീസ് എന്നീ രാജ്യങ്ങൾ റോഡ് മാർഗം പിന്നിട്ടു വേണം ഇവർക്ക് അറബ് മണ്ണിൽ കാലുകുത്താൻ.ഇലക്ട്രിക് കാറിൽ  കടന്ന് ഏഥൻസിലെത്തിയാൽ മോറിസ് എന്ന് വിളിപ്പേരുള്ള MG4,ഇലക്ട്രിക് കാർ ഫെറിയിൽ ഇസ്രായേലിൽ എത്തിക്കും. അവിടെ നിന്ന് ജോർദാൻ,സൗദി അറേബ്യ വഴി ഖത്തറിലെത്തുകയാണ് ലക്‌ഷ്യം.

5,000മൈൽ റോഡ് മാർഗമുള്ള യാത്ര 22 ദിവസങ്ങൾക്ക് ശേഷം  നവംബർ 18ന് ഖത്തർ അതിർത്തിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാഹസിക യാത്രക്കൊരുങ്ങുന്ന വെൽഷ് ആരാധകരിൽ മുൻ കാർഡിഫ് സിറ്റി ഫുട്ബോൾ താരം സ്കോട്ട് യംഗ്, നിക്ക് സ്മിത്ത്, ഹ്യൂ ടാൽഫ്രിൻ വാൾട്ടേഴ്സ്, വാൾട്ടർ പെന്നൽ എന്നിവരും ഉൾപ്പെടുന്നു .എല്ലാവരും സൗത്ത് വെയിൽസിൽ നിന്നുള്ളവരാണ്.'ഇലക്‌ട്രിക് കാർ ടു ഖത്തർ' എന്നാണ് ഭൂഖണ്ഡാന്തര സാഹസിക യാത്രയ്ക്ക് ഇവർ പേരിട്ടിരിക്കുന്നത്.
ഒക്ടോബർ 28ന്,നാളെ വേൽ റിസോർട്ടിലെ ഫുട്ബോൾ അസോസിയേഷൻ ഓഫ് വെയിൽസിന്റെ ആസ്ഥാനത്ത് നിന്ന് സംഘം യാത്ര തിരിക്കും.

"ഇലക്ട്രിക് കാറിൽ ഇത്തരമൊരു യാത്രക്കൊരുങ്ങുന്ന ഞങ്ങൾക്ക് ഭ്രാന്താണോ എന്ന് ചോദിക്കുന്നവരുണ്ട്.വെയിൽസിന് ലോകകപ്പിൽ കളിക്കാമെങ്കിൽ ആ ലോകകപ്പിന് ഖത്തറിലെത്താനും ഞങ്ങൾക്ക് കഴിയും. കാറിൽ ഞങ്ങൾക്ക്  ആത്മവിശ്വാസമുണ്ട്,വെല്ലുവിളി നേരിടാൻ തയ്യാറാണ്-" നിക്ക് സ്മിത്ത് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News