Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ വീണ്ടും ഫുട്‌ബോള്‍ ആവേശത്തിലേക്ക്,ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരിയില്‍

April 05, 2023

April 05, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തര്‍ ആതിഥേയരാകുന്ന എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും. 30 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റെ എട്ട് വേദികളിലായാണ് നടക്കുക. 

ആറ് മത്സരങ്ങള്‍ ലോകകപ്പ് വേദികളിലായാണ് നടക്കുക. അല്‍ ജനൂബ് സ്റ്റേഡിയം, അല്‍ബെയ്ത്ത് സ്റ്റേഡിയം, അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം, അല്‍തുമാമ സ്റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഖലീഫ സ്റ്റേഡിയം എന്നിവയ്‌ക്കൊപ്പം ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയം എന്നിവയിലും മത്സരങ്ങള്‍ നടക്കും.

ടീമുകളെ ഗ്രൂപ്പുകളായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് മെയ് 11 ന് കതാറ ഒപേര ഹൗസില്‍ നടക്കും. ഇന്ത്യയടക്കം 24 രാജ്യങ്ങളാണ് ഏഷ്യകപ്പിന് യോഗ്യത നേടിയിട്ടുള്ളത്. ചൈനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഖത്തറിലേക്ക് മാറ്റിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News