Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഭക്ഷ്യവില കുതിച്ചുയരുന്നതായി തോന്നുന്നുണ്ടോ,എങ്കിൽ ലോകബാങ്കിന്റെ കണക്കുകൾ ഇങ്ങനെയാണ്

July 23, 2023

July 23, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തറിൽ ഭക്ഷ്യവില വർധന ഗണ്യമായി ഉയരുന്നതായാണ് സാധാരണക്കാർ പറയുന്നതെങ്കിലും ലോകബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അങ്ങനെയല്ല.ആഗോള സൂചികയുമായി താരതമ്യം ചെയ്യുമ്പോൾ ഖത്തറിലെ ഭക്ഷ്യവിലപ്പെരുപ്പം ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നാണ്: ലോകബാങ്ക് പറയുന്നത്.

ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം, 2022 ജൂലൈ മുതൽ 2023 മെയ് വരെയുള്ള കാലയളവിൽ ഖത്തറിൽ ഭക്ഷ്യവിലപ്പെരുപ്പം 2 ശതമാനത്തിൽ താഴെയാണ്. ഇത് ആഗോളതലത്തിലെ ഏറ്റവും താഴ്ന്ന കണക്കുകളിലൊന്നാണെന്ന് ലോക ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകളിൽ വ്യക്തമാക്കുന്നു. 

കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തറിന്റെ ഭക്ഷ്യവിലപ്പെരുപ്പം 4.8 ശതമാനമായിരുന്നു.2022 ഓഗസ്റ്റിൽ ഇത് 6.4 ശതമാനവും  4.6% 2022 സെപ്തംബറിൽ 4.6 ശതമാനവുമാണ്.2022 ഒക്ടോബറിൽ ഭക്ഷ്യവിലപ്പെരുപ്പം 1.3 ശതമാനമാണ്.എന്നാൽ ഈ വർഷം മെയ് മാസം 1.5 ശതമാനമാണ് വിലപ്പെരുപ്പത്തിന്റെ നിരക്ക്.

ഭക്ഷ്യ വിലക്കയറ്റത്തിന്റെ ആഗോള തീവ്രതയും ഖത്തറുമായുള്ള താരതമ്യവും കാണിക്കാൻ ട്രാഫിക് ലൈറ്റ് ഗ്രാഫിക് സൂചികയാണ് ലോകബാങ്ക് സ്വീകരിച്ചത്. മുൻ വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ വിലക്കയറ്റ സൂചകങ്ങളും  ലോകബാങ്കിന് കീഴിലെ അഗ്രികൾച്ചർ ആന്റ് ഫുഡ് യൂണിറ്റുമായുള്ള വിദഗ്ധ കൂടിയാലോചനയും അടിസ്ഥാനമാക്കിയാണ് ഈ കളർ കോഡിംഗ് തയാറാക്കിയത്.

സൂചികയിൽ ഖത്തറിന്റെ കളർ കോഡ് പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ആഗോള നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഖത്തറിലെ  ഭക്ഷ്യവില വർദ്ധനവ് 2 ശതമാനത്തിൽ  താഴെയാണെന്ന് കളർ കോഡ് സൂചിക സഹിതം ലോകബാങ്ക് സൂചിപ്പിക്കുന്നു.

അന്താരാഷ്ട്ര നാണയ നിധിയുടെ സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യ പണപ്പെരുപ്പത്തിന്റെ കണക്കുകൾ ലോകബാങ്ക് തയാറാക്കുന്നത്.

ഈ കണക്കുകൾ പ്രകാരം, താഴ്ന്ന, ഇടത്തരം വരുമാനമുള്ള മിക്ക രാജ്യങ്ങളിലും ഉയർന്ന പണപ്പെരുപ്പമാണ് കാണിക്കുന്നത്.താഴ്ന്ന വരുമാനമുള്ള 61.1 ശതമാനം രാജ്യങ്ങളിലും പണപ്പെരുപ്പത്തിന്റെ തോത്  5 ശതമാനത്തിൽ കൂടുതലാണ്.താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 79.1 ശതമാനമാണ്.ഉയർന്ന ഇടത്തരം രാജ്യങ്ങളിൽ 70 ശതമാനം.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 78.9 ശതമാനമെന്ന ഉയർന്ന ഭക്ഷ്യവിലപ്പെരുപ്പം നേരിടുന്നതായും ലോകബാങ്ക് വ്യക്തമാക്കി.ആഫ്രിക്ക, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വിലപ്പെരുപ്പം നേരിടുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News