Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ മങ്കിപോക്സ്‌ സ്ഥിരീകരിച്ചു,രോഗം കണ്ടെത്തിയത് വിദേശത്തു നിന്നും തിരിച്ചെത്തിയ യാത്രക്കാരനിൽ

July 21, 2022

July 21, 2022

ദോഹ : ഖത്തറിൽ ആദ്യ കുരങ്ങുപനി(മങ്കിപോക്സ്‌) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.വിദേശത്തു നിന്നും ഖത്തറിൽ തിരിച്ചെത്തിയ യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗിയെ ആശുപത്രിയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും രോഗം പകരാതിരിക്കാനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയ മുഴുവൻ ആളുകളെയുംകണ്ടെത്തി 21 ദിവസം നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

രോഗബാധിതരെ കണ്ടെത്തുന്നതിനും രോഗനിർണയം നടത്തുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനോടൊപ്പം ആവശ്യമായ  മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം ഔദ്യോഗിക  വെബ്‌സൈറ്റിൽ നൽകിയ അറിയിപ്പിൽ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News