Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിലെ ആദ്യമത്സരം വ്യാഴാഴ്ച

August 09, 2022

August 09, 2022

ദോഹ: ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഈ മാസം 11 വ്യാഴാഴ്ച ആദ്യമായി കാൽപ്പന്തു കളിയുടെ ആവേശപ്പന്തുരുളും. 2022-2023 സീസണിലെ ക്യുഎൻബി സ്റ്റാർസ് ലീഗിനായാണ് ലുസൈൽ സ്റ്റേഡിയത്തിൽ ഇതാദ്യമായി ദോഹയിലെ കരുത്തന്മാർ പന്തുതട്ടാനെത്തുന്നത്. അൽ അറബിയും  അൽ റയാനും തമ്മിലാണ് വ്യാഴാഴ്ച ഏറ്റുമുട്ടുക.

കഴിഞ്ഞ സീസണിൽ നാലാമതായി ഫിനിഷ് ചെയ്ത അൽ അറബി (ദി ഡ്രീം ടീം) ആദ്യ റൗണ്ടിൽ ഖത്തർ എസ്‌സിയെ 2-0ന് തോൽപ്പിച്ച് വിജയത്തോടെ തുടക്കം കുറിച്ചിരുന്നു.. ഓപ്പണിംഗ് റൗണ്ടിൽ അൽ റയാനെ (ദി ലയൺസ്) അൽ ഷമാൽ 1-0ന് തോൽപിച്ചെങ്കിലും എട്ട് തവണ ലീഗ് ചാമ്പ്യൻമാരായ ടീം പൂർവാധികം ശക്തിയോടെ തന്നെയാണ് പോരാട്ടത്തിനിറങ്ങുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News