Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കടലിൽ താമസിച്ച് ലോകകപ്പ് ആസ്വദിക്കാം,ആദ്യ ക്രൂയിസ് കപ്പൽ ദോഹ തുറമുഖത്ത് എത്തി

November 10, 2022

November 10, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:ലോകകപ്പ് ആരാധകർക്ക് താമസിക്കാനുള്ള മൂന്ന് ഫ്ലോട്ടിംഗ് ഹോട്ടലുകളിൽ ആദ്യത്തേത് ഇന്ന് രാവിലെ ഖത്തറിലെത്തി. ഫ്രാൻസ് ആസ്ഥാനമായ എംഎസ്‌സി വേൾഡ് യൂറോപ്പ നിർമിച്ച  ക്രൂയിസ് കപ്പലാണ് വ്യാഴാഴ്ച രാവിലെ ഓൾഡ് ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്.

"ഈ ക്രൂയിസ് കപ്പലിന്റെ ഖത്തറിലേക്കുള്ള ആദ്യ യാത്രയാണിത്. എംഎസ്‌സി കമ്പനി നിർമിച്ച ഈ കപ്പൽ എംഎസ്‌സിയിൽ നിന്നുള്ള ഏറ്റവും വലിയ കപ്പലായാണ് കണക്കാക്കുന്നത്. നവംബർ 13 ന് കപ്പലിന്റെ ഉദ്ഘാടന ചടങ്ങും നാമകരണവും നടക്കും"-സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ (എസ്‌സി) ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ  ഒമർ അൽ ജാബർ അൽ കാസ് ടിവിയോട്  പറഞ്ഞു:

22 ഡെക്കുകളുള്ള നൂതനവും പാരിസ്ഥിതികവുമായ സംവിധാനങ്ങളോടെ നിർമിച്ച കപ്പലിൽ 6,700 ലോകകപ്പ് ആരാധകർക്ക് താമസിക്കാനാകും.. 47 മീറ്റർ വീതിയിൽ 2,626 ക്യാബിനുകളും 40,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള  പൊതു ഇടവും കപ്പലിലുണ്ട്.

ലോകകപ്പ് ആരാധകർക്കായുള്ള രണ്ടാമത്തെ ക്രൂയിസ് കപ്പൽ  നവംബർ 14ന്  തിങ്കളാഴ്ചദോഹയിലെത്തും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News