Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആദ്യ നീറ്റ് പരീക്ഷ നാളെ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

July 16, 2022

July 16, 2022

ദോഹ : ചരിത്രത്തിൽ ഇതാദ്യമായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ(എൻ.ടി.എ)ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ നാളെ(ഞായർ) ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ നടക്കും.ഇന്ത്യൻ എംബസിയുടെ കൂടി മേൽനോട്ടത്തിലാണ് എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ പരീക്ഷക്ക് വേദിയാകുന്നത്.വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി 340 ഓളം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി തയാറെടുക്കുന്നത്.

ഞായറാഴ്ച ഖത്തർ സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.50 വരെയാണ് പരീക്ഷ നടക്കുക.രാവിലെ 8.30 മുതൽ കുട്ടികൾക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും.പരിശോധനാ നടപടികൾ പൂർത്തിയാക്കി ഒൻപത് മണി മുതൽ തന്നെ ഹാളിൽ പ്രവേശിക്കാം.എൻ.ടി.എ നിർദേശിച്ച കർശന നിർദേശങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക.

സെന്റർ നമ്പർ - 990 601,സെന്റർ കോഡ്‌ NTA-EC-0-18750.

നിബന്ധനകൾ :
1-ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്,അപേക്ഷയിൽ നൽകിയ പാസ്പോർട്ട് സൈസ് ഫോട്ടോയുടെ മറ്റൊരു പകർപ്പ് എന്നിവ കയ്യിൽ കരുതണം.പാസ്പോർട്ടോ അല്ലെങ്കിൽ ആധാർ കാർഡ് ഉൾപ്പെടെയുള്ള സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയോ കയ്യിൽ കരുതണം.
2-അഡ്മിറ്റ് കാർഡിൽ രക്ഷിതാവിന്റെ ഒപ്പ് പതിപ്പിച്ചിരിക്കണം.ഹാളിൽ പ്രവേശിച്ച ശേഷം ഇതിനുള്ള സൗകര്യം ലഭിക്കാത്തതിനാൽ ഇത് നേരത്തെ തന്നെ പൂർത്തിയാക്കേണ്ടതാണ്.
3-പരീക്ഷ എഴുതാനുള്ള പേന കേന്ദ്രത്തിൽ നിന്ന് നൽകും.ഇതുപയോഗിച്ചാണ് പരീക്ഷ എഴുതേണ്ടത്.
4-രജിസ്‌ട്രേഷൻ കൗണ്ടറിലെ പരിശോധനക്ക് ശേഷം,പരീക്ഷാ ഹാളിൽ പ്രവേശിക്കുമ്പോഴും പരിശോധനയും തെർമൽ പരിശോധനയും ഉണ്ടായിരിക്കും.
5-നാഷണൽ ടെസ്റ്റിങ് ഏജൻസി നിർദേശിച്ച ഡ്രസ് കോഡ് ബാധകമായിരിക്കും.ആഭരണങ്ങൾ,വാച്,വാലറ്റ്,ബെൽറ്റ്,തൊപ്പി,വള,മോതിരം ഉൾപ്പെടെയുള്ള വസ്‌തുക്കൾ അണിയാനോ കയ്യിൽ കരുതാനോ അനുവദിക്കില്ല.
6-പേന,പെൻസിൽ,റൈറ്റിങ് പാഡ്,കാൽക്കുലേറ്റർ,ലോഗ് ടേബിൾ,മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിവൈസുകൾ,പ്ലാസ്റ്റിക് പൗച് എന്നിവ അനുവദിക്കില്ല.പരീക്ഷാ ഹാളിൽ ഇവ സുരക്ഷിതമായി സൂക്ഷിക്കാനും സൗകര്യമു ണ്ടാവില്ല.
7-പരീക്ഷ പൂർത്തിയായ ശേഷം അഡ്മിറ്റ് കാർഡും ഓ.എം.ആർ ഷീറ്റും ഇൻവിജിലേറ്റർക്ക് നൽകിയ ശേഷം മാത്രമേ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ പാടുള്ളൂ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News