Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ കെ.എം.സി.സി നേതാവായിരുന്ന ഫിറോസ് ബാബു ചക്കാലക്കുന്നന്‍ നിര്യാതനായി

April 15, 2023

April 15, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : രണ്ടു പതിറ്റാണ്ടിലേറെ ഖത്തറിൽ പ്രവാസിയായിരുന്ന മലപ്പുറം  ആനക്കയം സ്വദേശിയും കെ.എം.സി.സി. നേതാവുമായിരുന്ന ഫിറോസ് ബാബു ചക്കാലക്കുന്നന്‍ നിര്യാതനായി . 44 വയസ്സായിരുന്നു. ദോഹയിലെ ഡാനിഷ് ട്രേഡിംഗ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അദ്ദേഹം ഒരു വര്‍ഷത്തിലേറെയായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
കുഞ്ഞഹമ്മദ്-ഐഷ ദമ്പതികളുടെ മകനാണ്.
തസ്‌നിയാണ് ഭാര്യ. മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ഡാനിഷ്, ഐഷ ദിയ, ഹാദി എന്നിവര്‍ മക്കളാണ്.
ഖബറടക്കം ശനി രാവിലെ 10.30 ന് ആനക്കയത്ത് നടക്കും.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News