Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിൽ താമസസ്ഥലത്ത് തീപിടുത്തം,മലയാളി പുക ശ്വസിച്ച് മരിച്ചു

August 08, 2021

August 08, 2021

അബൂദബി: അബുദാബിയിൽ വ്യവസായ നഗരിയിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മലയാളി പുക ശ്വസിച്ച് മരിച്ചു. വ്യവസായ നഗരിയിലെ സെക്ടര്‍ 37ലാണ് അപകടമുണ്ടായത്. കൊല്ലം അഞ്ചല്‍ എരൂര്‍ ഷെഫീന മന്‍സിലില്‍ മീരാ സാഹിബിെന്‍റ മകന്‍ റഫീഖ് മസൂദ് (37) ആണ് മരിച്ചത്. പാന്‍ട്രിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അന്ത്യം.


വെള്ളിയാഴ്ച ഉച്ചക്ക് 2.50നാണ് അപകടമുണ്ടായത്.. എയര്‍ കണ്ടീഷന്‍ ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപടരുകയായിരുന്നു. താമസസ്ഥലത്തെ 80 ശതമാനം ജീവനക്കാരും അപകടസമയത്ത് ഡ്യൂട്ടിയിലായിരുന്നത് അപകടത്തിെന്‍റ തീവ്രത കുറച്ചു. കെട്ടിടത്തിലെ രണ്ടാം നിലയിലെ പാന്‍ട്രിയിലായിരുന്നു അപകട സമയത്ത് റഫീഖ്. പുകപടലം പടരുന്നതിനിടെ കെട്ടിടത്തിലുണ്ടായിരുന്ന 20 ഓളം ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടെങ്കിലും റഫീഖ് മാത്രം കുഴഞ്ഞുവീഴുകയായിരുന്നു. അബൂദബി അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി അബോധാവസ്ഥയിലായ റഫീഖിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അബൂദബി- അല്‍ ഷഹാമ റോഡിലെ ഡിയര്‍ ഫീല്‍ഡ് മാളിലെ സതേണ്‍ ഫ്രൈഡ് ചിക്കന്‍ ബ്രാഞ്ചിലെ സീനിയര്‍ അസോസിയേറ്റീവ് ആയിരുന്നു റഫീഖ്. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്.മാതാവ്: റഷീദ. ഭാര്യ: ഷെഫീന. ഒരു കുട്ടിയുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് എസ്.എഫ്.സി മാനേജ്‌മെന്‍റ് അറിയിച്ചു.

ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഇന്ത്യൻ രൂപയുമായുള്ള ഖത്തർ റിയാലിന്റെ ഇന്നത്തെ വിനിമയ നിരക്ക് : 1 റിയാൽ / 20.15 


Latest Related News