Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
വാഹനാപകടമുണ്ടായാൽ സംഭവസ്ഥലത്ത് നിന്ന് 'മുങ്ങു'ന്നവർക്ക് രണ്ടുലക്ഷം ദിർഹം പിഴ

September 17, 2022

September 17, 2022

ന്യൂസ്‌റൂം ബ്യുറോ   
അബുദാബി : യുഎഇയില്‍ വാഹനാപകടങ്ങള്‍ ഉണ്ടായ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയോ വാഹനം നിർത്താതെ പോവുകയോ ചെയ്‌താൽ  കുറഞ്ഞത് 200,000 ദിര്‍ഹമാണ് (40 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നൽകി.. 
ഇത്തരത്തില്‍ സ്ഥലത്ത് നിന്ന് മുങ്ങുന്നവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. വാഹനാപകടത്തിന് കാരണമാകുകയും ആര്‍ക്കെങ്കിലും പരിക്കേറ്റ ശേഷം സംഭവസ്ഥലത്ത് നിന്ന് മനഃപൂര്‍വ്വം രക്ഷപ്പെടുകയും ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ കുറഞ്ഞത് 20,000 ദിര്‍ഹം പിഴയോ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.. ട്രാഫിക് നിയമം സംബന്ധിച്ച 1995ലെ ഫെഡറല്‍ നിയമം നമ്പര്‍ 21ലെ ആര്‍ട്ടിക്കിള്‍ 49, ക്ലോസ് 5ല്‍ പിഴ ശിക്ഷ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമത്തിലെ മറ്റ് ആര്‍ട്ടിക്കിളുകള്‍ പ്രകാരം, ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനാപകടത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്കും പിഴ ചുമത്തും. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ബന്ധപ്പെട്ട ട്രാഫിക് അധികൃതരുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനായി സംഭവസ്ഥലത്ത് ഉണ്ടാകണമെന്നാണ് നിർദേശം. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News