Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് കാണാൻ ഇനിയും ടിക്കറ്റെടുത്തില്ലേ,മൂന്നാം ഘട്ടം ഉടൻ തുടങ്ങുമെന്ന് ഫിഫ

June 19, 2022

June 19, 2022

ദോഹ: ആദ്യ രണ്ടു ഘട്ടങ്ങളിലും ലോകകപ്പിന് ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ക്കായി മൂന്നാം ഘട്ട ടിക്കറ്റ് വില്‍പന അധികം വൈകാതെ ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു.ആദ്യ രണ്ടു ഘട്ടങ്ങളിലും റാന്‍ഡം നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റ് അനുവദിച്ചതെങ്കില്‍ മൂന്നാം ഘട്ടത്തില്‍ ആദ്യമെത്തുന്നവര്‍ക്ക് ആദ്യം (ഫസ്റ്റ് കം ഫസ്റ്റ്) എന്ന നിലയിലാവും ടിക്കറ്റുകള്‍ അനുവദിക്കുകയെന്നും ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി.

വെബ്സൈറ്റ് വഴി വില്‍പന ആരംഭിക്കുമ്പോൾ  ഏറ്റവും വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് പണമടക്കുന്നവര്‍ക്കാവും ലഭിക്കുക. ടിക്കറ്റ് ലഭ്യതയുടെ അടിസ്ഥാനത്തില്‍കൂടിയായിരിക്കും മൂന്നാം ഘട്ടത്തിലെ വില്‍പന പുരോഗമിക്കുകയെന്ന് ഫിഫ പ്രസ്താവനയില്‍ അറിയിച്ചു. ടിക്കറ്റ് വില്‍പന ആരംഭിച്ചാല്‍, വേഗത്തില്‍ വിറ്റഴിയുമെന്നും ആവശ്യമുള്ള ആരാധകര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ തങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

 ജനുവരി 19 മുതല്‍ മാര്‍ച്ച്‌ 29 വരെയായിരുന്നു ടിക്കറ്റ് വിൽപനയുടെ ഒന്നാം ഘട്ടം വില്‍പന. റാന്‍ഡം നറുക്കെടുപ്പിലൂടെയും ശേഷം ചുരുങ്ങിയ ദിവസം ഫസ്റ്റ് കം ഫസ്റ്റ് എന്ന നിലയിലും വില്‍പന പൂര്‍ത്തിയാക്കി. ഈ ഘട്ടത്തില്‍ 8.04 ലക്ഷം ടിക്കറ്റുകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകര്‍ക്കായി ലഭ്യമാക്കിയത്.ഏപ്രില്‍ അഞ്ചു മുതല്‍ 28 വരെയായിരുന്നു രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്. മേയ് 31ന് പുറത്തുവിട്ട റാന്‍ഡം നറുക്കെടുപ്പിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ 17 വരെയായിരുന്നു ഈ ടിക്കറ്റിന് പണം അടക്കാന്‍ ആരാധകര്‍ക്ക് നല്‍കിയ സമയം. രണ്ടു ദിവസം അധികം നല്‍കിയാണ് ഈ നടപടി പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടത്തില്‍ വിറ്റഴിച്ച ആകെ ടിക്കറ്റുകള്‍ എത്രയെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News