Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫിഫാ ലോകകപ്പ് പരസ്പര ബഹുമാനവും സഹിഷ്ണുതയും വർധിപ്പിക്കാനുള്ള അവസരമെന്ന് ഖത്തർ

October 05, 2022

October 05, 2022

ക്യൂ.എൻ.എ / ന്യൂസ്‌റൂം ബ്യുറോ
ജനീവ: പരസ്പര ബഹുമാനം, സാംസ്‌കാരിക വൈവിധ്യം, സഹിഷ്ണുത, സാമൂഹിക എന്നിവ വർധിപ്പിക്കാനുള്ള അവസരമാണ് 2022 ഫിഫ ലോകകപ്പെന്ന് ഖത്തർ.വംശീയതയുമായി ബന്ധപ്പെട്ട  മനുഷ്യാവകാശ കൗൺസിലിന്റെ പൊതു ചർച്ചയുടെ 51-ാമത് സമ്മേളനത്തിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സംഘടനകളുടെ ചുമതലയുള്ള അംന സലാത്ത് ആണ്  പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

"ഡർബൻ പ്രഖ്യാപനത്തിന്റെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി അസമത്വം, വംശീയത, മതവർഗീയത എന്നിവയ്‌ക്കെതിരെ പോരാടുന്നതിനും സഹിഷ്ണുതയും മറ്റുള്ളവരെ  അംഗീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ വിപുലമായ നടപടികളാണ് നടപ്പിലാക്കിയത്"-അവർ പറഞ്ഞു.

വംശീയതയും വംശീയ വിവേചനവും തുടച്ചുനീക്കുന്നതിൽ ഡർബൻ പ്രഖ്യാപനത്തിന്റെയും പ്രവർത്തന പരിപാടിയുടെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു,വംശീയ വിവേചനത്തെയും അതിന്റെ എല്ലാ രൂപങ്ങളെയും ചെറുക്കാൻ ലക്ഷ്യമിട്ടുള്ള അന്തർദേശീയവും ദേശീയവുമായ കൺവെൻഷനുകൾ നിലവിലുണ്ടെങ്കിലും, വിവേചനപരമായ പ്രവണതകൾക്ക് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്നും  അവർ കൂട്ടിച്ചേർത്തു.
"വിവരസാങ്കേതികവിദ്യയുടെയും ആശയവിനിമയത്തിന്റെയും വ്യാപനം വിവേചനപരമായ ഇത്തരം പ്രവണതകൾ കൂടുതൽ വഷളായിരിക്കുകയാണ്"-അംന സലാത്ത് തുറന്നടിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News