Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫിഫ ലോകകപ്പ് നേടുന്ന ടീമിന് മാത്രമല്ല,ലോകകപ്പിൽ യോഗ്യത നേടിയവർക്കുമുണ്ട് മില്യൺ കണക്കിന് ഡോളർ സമ്മാനതുക,വിശദമായി അറിയാം

October 11, 2022

October 11, 2022

ന്യൂസ്‌റൂം,സ്പോർട്സ് ഡെസ്‌ക്
ദോഹ :ലോകത്ത് ഏറ്റവും കൂടുതൽ പേർ ഏതെങ്കിലും തരത്തിൽ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ഏറ്റവും വലിയ കായികമേളയാണ് ഫിഫ ലോകകപ്പ്.അതുകൊണ്ടുതന്നെയാണ്  നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പിൽ യോഗ്യത തെളിയിച്ചു കയറിക്കൂടാൻ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ദേശീയ ടീമുകൾ പല്ലും നഖവും ഉപയോഗിച്ച് അവസാന നിമിഷം വരെ പോരാടുന്നതും.ബില്യൺ കണക്കിന് ഡോളറാണ് ഓരോ നാല് വർഷം കൂടുമ്പോഴും ഫിഫ ഇതിനായി നീക്കിവെക്കുന്നതെങ്കിലും ടിക്കറ്റും പരസ്യവരുമാനവും ബ്രോഡ്കാസ്റ്റിങ് അവകാശവും മറ്റു തരത്തിലുള്ള ബ്രാൻഡിങ്ങുമൊക്കെയായി ലോകകപ്പിൽ നിന്നുള്ള വരുമാനവും അതിൽ എത്രയോ ഇരട്ടിവരും.

2018 ൽ റഷ്യയിൽ നടന്ന ഫിഫലോകകപ്പ്  ആഗോളതലത്തിൽ 3.572 ബില്യൺ കാഴ്ചക്കാരെ ആകർഷിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്.അതായത് മൊത്തം ലോക ജനസംഖ്യയുടെ ഏതാണ്ട് പകുതി കാഴ്ചക്കാർ.ഫിഫയുടെ കണക്കനുസരിച്ച്, ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനൽ മൽസരം മാത്രം ആഗോളതലത്തിൽ 1.12 ബില്യൺ പ്രേക്ഷകരെയാണ് ആകർഷിച്ചത്.

അറേബ്യൻ ഭൂഖണ്ഡത്തിൽ ആദ്യമായി നടക്കുന്ന 2022 ലോകകപ്പിൽ  ഈ വർഷം, 32 ടീമുകളാണ് യോഗ്യത നേടിയത്.. ആതിഥേയരായ ഖത്തർ നവംബർ 20 ന് ഇക്വഡോറിനെതിരെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടക്കമിടുന്ന മത്സരങ്ങൾ ഡിസംബർ 18 ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ  സമാപിക്കും.
ലോകകപ്പിൽ മുത്തമിടുന്ന ടീമിന്റെ സമ്മാനതുക എത്രയായിരിക്കും,ഓരോ ഘട്ടത്തിലെയും വിജയിക്കുന്ന ടീമുകൾക്കുള്ള സമ്മാനതുക  ഇങ്ങനെയാണ് :
2022 ലോകകപ്പിനായി ഫിഫ ആകെ 440 മില്യൺ ഡോളറാണ് സമ്മാനതുകയായി നീക്കിവെച്ചിരിക്കുന്നത്.

ലോകകപ്പ് നേടുന്ന ടീമിന് : 42 മില്യൺ അമേരിക്കൻ ഡോളർ(ശരാശരി 345.70 കോടി ഇന്ത്യൻ രൂപ)
.
റണ്ണേഴ്സ് അപ്പ്: 30 മില്യൺ ഡോളർ
മൂന്നാം സ്ഥാനം: 27 മില്യൺ ഡോളർ

നാലാം സ്ഥാനം: 25 മില്യൺ ഡോളർ

അഞ്ച് മുതൽ എട്ടാം സ്ഥാനം വരെ : 68 മില്യൺ (ഒരു ടീമിന് 17 മില്യൺ വീതം)
ഒമ്പത് മുതൽ 16 സ്ഥാനം വരെ : 104 മില്യൺ (ഒരു ടീമിന് 13 മില്യൺ വീതം)

17 മുതൽ 32 സ്ഥാനം വരെ : 144 മില്യൺ (ഒരു ടീമിന് 9 മില്യൺ വീതം)

കൂടാതെ, യോഗ്യത നേടിയ ഓരോ ടീമിനും തയ്യാറെടുപ്പ് ചെലവുകൾക്കായി മത്സരത്തിന് മുമ്പ്  1.5 മില്യൺ ഡോളർ വീതം  ലഭിക്കും. 2018 ലെ ലോകകപ്പിൽ വിജയികളായ ഫ്രാൻസിന് സമ്മാനമായി ലഭിച്ചത് 38 മില്യൺ ഡോളർ ആയിരുന്നു.ഇത്തവണ വിജയിക്കുന്ന ടീമിനുള്ള സമ്മാനതുക 42 മില്യൺ ഡോളറായി ഉയർത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News