Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പ്ലാറ്റ്‌ഫോം റെഡിയായി,ഖത്തർ ലോകകപ്പ് ടിക്കറ്റുകൾ ഇന്നുമുതൽ മറിച്ചു വിൽക്കാം

October 04, 2022

October 04, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തർ ലോകകപ്പ് ടിക്കറ്റുകൾ മറിച്ചുവിൽക്കാനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം ഇന്ന് സജ്ജമാകുമെന്ന് സെയിൽസ്, മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റാബിയ അൽ കുവാരി അറിയിച്ചു.ടിക്കറ്റ് വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾക്ക് പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ടിക്കറ്റുകൾ സ്വന്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ചില ആരാധകർ അവർക്ക് ആവശ്യമുള്ളതിലും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയിരിക്കാം, മറ്റുള്ളവർ അവരുടെ പ്രിയപ്പെട്ട മത്സരങ്ങൾക്കായി ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നുമുണ്ട്.ഈ സാഹചര്യത്തിൽ റീസെയിൽ പ്ലാറ്റ്‌ഫോം അവർക്ക് വലിയ സഹായമാകും, ”അൽ കുവാരി ഇന്നലെ ഖത്തർ റേഡിയോയോട് പറഞ്ഞു.

ടിക്കറ്റുകൾ വാങ്ങാൻ FIFA.com/tickets വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത്. ടൂർണമെന്റ് അവസാനിക്കുന്നത് വരെ ഈ സൗകര്യം ലഭ്യമായിരിക്കും.

“രജിസ്‌ട്രേഷൻ ആരംഭിച്ച ആദ്യ ഘട്ടത്തിൽ, ടിക്കറ്റുകൾക്കായി ഏകദേശം 40 ദശലക്ഷം അപേക്ഷകൾ ലഭിച്ചതായും അവസാന ഘട്ടമെത്തുമ്പോൾ ഇതുവരെ,ഏകദേശം 2.5 ദശലക്ഷം ടിക്കറ്റുകൾ വിറ്റുപോയതായും അൽ കുവാരി വെളിപ്പെടുത്തി.

സെപ്റ്റംബർ 27 ന് ആരംഭിച്ച അവസാന ഘട്ട ടിക്കറ്റ് വിൽപ്പന ടൂർണമെന്റ് അവസാനിക്കുന്നതുവരെ തുടരും.

അതേസമയം,ഹയ്യ കാർഡിനായുള്ള സേവനകേന്ദ്രം അൽ സദ്ദ് ക്ലബ്ബിന് സമീപമുള്ള അലി ബിൻ ഹമദ് അൽ അത്തിയ അരീനയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ആരാധകർക്ക് ഇവിടെയെത്തി അവരുടെ ഹയ്യ കാർഡ് സ്വന്തമാക്കാനും  സംശയങ്ങൾ ദുരീകരിക്കാനും കഴിയും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News