Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കളിക്ക് മുമ്പ് അർജന്റീന, ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് മെസ്സി സ്വന്തമാക്കുമെന്ന് ഇ.എ സ്പോർട്സ്

November 09, 2022

November 09, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : കഴിഞ്ഞ മൂന്ന് ഫിഫ ലോകകപ്പ് മത്സരങ്ങളിലും ജേതാക്കളെ കൃത്യമായി പ്രവചിച്ച 'ഇ.എ സ്പോർട്സ് ഫിഫ 23'  2022 ലെ ഖത്തർ ലോകകപ്പ് അർജന്റീന സ്വന്തമാക്കുമെന്ന് വിലയിരുത്തി.

2010, 2014, 2018 വർഷങ്ങളിലെ ലോകകപ്പ് ജേതാക്കളെ  കൃത്യമായി പ്രവചിച്ച ചരിത്രമുള്ള ഇ.എ സ്പോർട്സ്  ഹൈപ്പർമോഷൻ 2 സാങ്കേതിക വിദ്യയും ഫിഫാ റാങ്കിങ്ങും അടിസ്ഥാനമാക്കിയാണ് 62 മത്സരങ്ങളിൽ നിന്ന് അർജന്റീന ഒന്നാമതെത്തുമെന്ന് പ്രവചിക്കുന്നത്.

പ്രവചനമനുസരിച്ച്,1990 ന് ശേഷം ആദ്യമായി  ഫിഫ ലോകകപ്പ്  ഫൈനലിൽ ലോക ഫുട്ബോളിലെ ഏറ്റവും വലിയ എതിരാളികളായ അർജന്റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും.ഫൈനലിലെ നിർണായക സ്‌ട്രൈക്ക് ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ നേടിയ ലയണൽ മെസ്സി ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിന് അർഹനാകുമെന്നും ഇ.എ സ്പോർട്സിന്റെ പ്രവചന റിപ്പോർട്ടിൽ  ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ സങ്കീതിക ടീം നടത്തിയ വെർച്വൽ ഗവേഷണത്തിൽ  പോർച്ചുഗലിന്റെ റൂയി പട്രീസിയോ, ബ്രസീലിന്റെ അലിസൺ, ക്രൊയേഷ്യയുടെ ഡൊമിനിക് ലിവാകോവിച്ച്, അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് എന്നിവർ തമ്മിൽ ഗോൾഡൻ ഗ്ലൗവിനായി നാലു തരത്തിൽ ഒപ്പത്തോട് ഒപ്പമെത്തിയെങ്കിലും   ടൂർണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റത്തിന്റെ ഫലമായി ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത് മാർട്ടിനസാണെന്നും  ഇഎ സ്പോർട്സ് വ്യക്തമാക്കി.

അതേസമയം,ഇത് പ്രവചനം മാത്രമാണ്.ഇതിനെ അടിസ്ഥാനമാക്കി പല തരത്തിലുള്ള സംവാദങ്ങളും ചർച്ചകളും നടക്കാമെങ്കിലും അന്തിമ വിധി ഇതുതന്നെയാവണമെന്ന് ഉറപ്പില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News