Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് : ഫാൻ വില്ലേജിലെ കാരവൻ റെസിഡൻസിൽ ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങി

November 13, 2022

November 13, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിനായി സജ്ജമാക്കിയ റാസ്‌ അബു ഫന്താസ് കാരവൻ വില്ലേജിൽ താമസ സൗകര്യത്തിനുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങി.4600 ഹൗസിങ് കാബിനുകൾ ഉൾപെടെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമോടെ തയാറാക്കിയ താമസ മുറികളിൽ രണ്ടു പേർക്ക് താമസിക്കാൻ 740 ഖത്തർ റിയാലാണ് നിരക്ക്.

ഓരോ ക്യാബിനിലും ഫ്രിഡ്ജ്, ബെഡ് ലിനൻ, ബാത്ത്റൂം ടവലുകൾ എന്നിവയ്ക്ക് പുറമെ,ചായയും കാപ്പിയും ഉണ്ടാക്കാനുള്ള  സൗകര്യങ്ങളും പ്രതിദിനം രണ്ട് കുപ്പി വെള്ളവും സൗജന്യമായി ലഭിക്കും.3 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു രാത്രിക്ക് ഏകദേശം 37 റിയാൽ നൽകിയാൽ ബേബി കട്ടിലും അനുവദിക്കും.

ബുക്കിങ്ങിന് : Click Here

വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്ന നിരവധി റസ്റ്റോറന്റുകൾ,24 മണിക്കൂറും പ്രവർത്തിക്കുന്ന റിസപ്‌ഷൻ,ചെക്-ഇൻ,ചെക്-ഔട്‍ സേവനങ്ങൾ,വൈഫൈ.ജിം,ടെന്നീസ് കോർട്,സിനിമാ സ്ക്രീനുകൾ,എന്നിവയും ഫാൻ വില്ലേജിൽ ഒരുക്കിയിട്ടുണ്ട്.സ്റ്റേഡിയങ്ങളിലേക്ക് 10 കിലോമീറ്ററും വിമാനത്താവളത്തിലേക്ക് 6.2 കിലോമീറ്റർ ദൂരവുമാണ് ഇവിടെ നിന്നുള്ളത്.നടന്നെത്താവുന്ന ദൂരത്തിൽ  മെട്രോ സ്‌റ്റേഷണ് സൗകര്യവുമുണ്ട്.ദോഹയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മുശൈരിബ്  ഡൗൺടൗൺ , സൂഖ് വാഖിഫ്, ഖത്തർ നാഷണൽ മ്യൂസിയം എന്നിവ തോട്ടകലെയായി സ്ഥിതി ചെയ്യുന്നു.

റാസ്‌ അബു ഫന്താസിനു പുറമെ,അൽ വക്ര,ലുസൈൽ സിറ്റി നോർത്തിലെ സഫറാൻ,അൽ റയ്യാനിലെ റൗദത്ത് അൽ ജഹാനിയ എന്നിവിടങ്ങളിലും കാരവൻ ഫാൻ വില്ലേജുകൾ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News