Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
അട്ടിമറി ജയത്തിലെ വാതുവെപ്പ്, സൗദി ജയിക്കുമെന്ന് പ്രവചിച്ച വാതുവെപ്പുകാരന്റെ കയ്യിലെത്തിയത് ലക്ഷങ്ങൾ

November 23, 2022

November 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിൽ അർജന്റീനയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ അർജന്റീനാൽ ജയം പ്രവചിച്ച ആസ്ട്രേലിയൻ ആരാധകന് വാതുവെപ്പിലൂടെ നഷ്ടമായത് 160,000(ഏകദേശം 87 ലക്ഷം ഇന്ത്യൻ രൂപ).ഓസ്‌ട്രേലിയൻ ബെറ്റിങ് പ്ലാറ്റ്ഫോമായ ടി.എ.ബിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.അർജന്റീന ജയിക്കുകയായിരുന്നെങ്കിൽ അദ്ദേഹത്തിന് ലഭിക്കാനിടയുള്ള പന്തയത്തുക 180,000 ഓസ്‌ട്രേലിയൻ ഡോളർ ആയിരുന്നുവെന്നും ടി.എ.ബി പറയുന്നു.

അതേസമയം,എല്ലാ പ്രവചനങ്ങളും സാധ്യതകളും മറികടന്ന് സൗദി അറേബ്യ ജയിക്കുമെന്ന് പ്രവചിച്ച് ഇത്രയും ഭീമമായ തുക വാതുവെക്കാൻ തയാറായ ആരാധകന്റെ ധീരതയെ കുറിച്ചും ഓസ്‌ട്രേലിയൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാവുകയാണ്.

ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്നലെ അരങ്ങേറിയ സൗദിയുടെ അട്ടിമറി ജയത്തിന് മുമ്പ് സുരക്ഷിതമായ പന്തയമാണെന്ന ആത്മവിശ്വാസത്തിലായിരുന്നു ഓസ്‌ട്രേലിയൻ ആരാധകനെന്നും ടി.എ.ബി പറയുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News