Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സിപിഎം എം.എൽ.എയുടെ മകൻ ദുബായിൽ ജയിലിലാണെന്ന് വ്യാജ പ്രചാരണം,നിയമനടപടി സ്വീകരിക്കുമെന്ന് പ്രവാസി വ്യവസായി

June 29, 2023

June 29, 2023

അൻവർ പാലേരി
ദുബായ് : കോഴിക്കോട്   കുറ്റ്യാടിയിലെ ഇടതുപക്ഷ എം.എൽ.എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെയും ദുബായിലുള്ള പ്രവാസി സംരംഭകനായ മകനെയും അപകർത്തിപ്പെടുത്താൻ ലക്ഷ്യമാക്കി  വ്യാജ വാർത്ത.15കോടി രൂപ പല നിക്ഷേപകരിൽ നിന്നും വാങ്ങി തിരികെ നൽകാതെ വഞ്ചിച്ചു എന്ന പരാതിയിൽ കുഞ്ഞമ്മദ്‌കുട്ടി മാസ്റ്ററുടെ മൂത്തമകനും സംരംഭകനുമായ ഷെറീക്ക് അഹമ്മദ് ദുബായിൽ ജയിലിലാണെന്നാണ് ഒരു പ്രാദേശിക ഓൺലൈൻ വാർത്താ വെബ്‌സൈറ്റ് വാർത്ത നൽകിയത്.വാട്സ്ആപ് ഉൾപെടെയുള്ള സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

വാർത്ത നിഷേധിച്ച ഷെറീക് അഹമ്മദ് ദുബായിൽ നിന്നും പെരുന്നാൾ ദിനത്തിൽ കുടുംബത്തോടോപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.ഇതോടൊപ്പം താൻ ഇപ്പോൾ ദുബായിൽ തന്നെ ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ദുബായ് മാളിൽ നിന്നുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.വാർത്തക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും  ഷെറീഖ്   വ്യക്തമാക്കി.തന്നെയും പിതാവിനെയും അപകർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ഷെറീഖ് അഹമ്മദ് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News