Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അബുദാബിയിൽ എണ്ണക്കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്,രണ്ടു പേർ അറസ്റ്റിൽ

May 12, 2023

May 12, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി: അബൂദബിയില്‍ എണ്ണ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ടുപേരെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍ പാവറട്ടി ചെമ്മനാട് സ്വദേശി മുഹമ്മദ് റിസ്വാന്‍, കരകുളം പൊന്നുനട സ്വദേശി അനിത എന്നിവരാണ് അറസ്റ്റിലായത്.

തിരുമല മങ്കാട് മല്‍ഹാര്‍ വീട്ടില്‍ ആര്‍.സുരേഷ് ആണ് തട്ടിപ്പിനിരയായത്.

സുരേഷിന്റെ മകന്‍ അഭിലാഷിന് രണ്ടുലക്ഷം രൂപ വേതനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 1,30,000 രൂപ കൈക്കലാക്കി. സുരേഷിന്റെ മൊബൈല്‍ ഫോണിലേക്ക് വ്യാജ വിസ  അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ്.

മുഹമ്മദ് റിസ്വാന്റെ അക്കൗണ്ടിലേക്ക് 1.30 ലക്ഷം രൂപ അയച്ചു കൊടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. പണം തിരികെ നല്‍കാതായതോടെയാണ് സുരേഷ് പോലീസില്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ കസ്റ്റഡിയിലായത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News