Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ലോകകപ്പ് പ്രമാണിച്ച് എല്ലാവർക്കും 15,000 റിയാൽ വീതം സമ്മാനം,ഖത്തർ അമീറിന്റെ പേരിൽ വ്യാജ പ്രചാരണം

November 24, 2022

November 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് പ്രമാണിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഖത്തർ അമീർ പതിനയ്യായിരം റിയാൽ വീതം സമ്മാനമായി നൽകുന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണം.അറബ് സമൂഹത്തിനിടയിലെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് ഇത്തരമൊരു വ്യാജ പ്രചാരണം വ്യാപകമായി പ്രചരിക്കുന്നത്.ഫെയ്‌സ്ബുക്കിൽ  ശൈഖ് തമീമിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലിലാണ്  നവംബർ 20 ന് ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.അറബ് വംശജരായ നിരവധി ആളുകൾ പോസ്റ്റ് പങ്കുവെക്കുകയും ഖത്തർ അമീറിനും രാജ്യത്തിനും ആശംസകൾ അറിയിച്ചു രംഗത്തെത്തുകയും ചെയ്തു.

 

സമ്മാനം ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള ലിങ്കും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമാക്കിയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ലോകകപ്പിനായി ലക്ഷക്കണക്കിന് സന്ദർശകർ രാജ്യത്തെത്തുന്ന സാഹചര്യത്തിൽ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്കും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയവും സൈബർ വിദഗ്ദ്ധരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News