Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫലസ്തീന് പിന്തുണ,ഈജിപ്ഷ്യൻ പ്രസിഡണ്ട് വിളിച്ചുചേർത്ത പ്രത്യേക അറബ് ഉച്ചകോടിയിലേക്ക് ഖത്തർ അമീറിന് ക്ഷണം

October 17, 2023

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : 2,800-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട ഗസയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനായി  ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് എൽ-സിസി വിളിച്ചുചേർത്ത പ്രത്യേക ഉച്ചകോടിയിലേക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ക്ഷണം.

ഒക്ടോബർ 21ന് ഞായറാഴ്ചയാണ്  കയ്റോയിലാണ് ഈജിപ്തിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടി നടക്കാനിരിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസിയുടെ ക്ഷണം, ഖത്തറിലെ അംബാസഡർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിക്ക് കൈമാറിയിട്ടുണ്ട്.

ഫലസ്തീൻ വിഷയത്തിലെ ഖത്തറിന്റെ കർശന നിലപാട് മറ്റു പല അറബ് രാജ്യങ്ങൾക്കും ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കാൻ ധൈര്യം പകരുന്നതായാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിലാണ് ഭിന്നതകൾ മാറ്റിവെച്ച് അൽ സിസി ഖത്തറിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്.മുമ്പ്  ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ  വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ ഖത്തറും ഈജിപ്തും നിരവധി തവണ ഒരുമിച്ച് വന്നിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News