Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പിന്റെ ആരവമുയർന്ന എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം പെരുന്നാൾ ദിനത്തിൽ പ്രാർത്ഥനാ നിർഭരമാവും

April 16, 2023

April 16, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ:ഫിഫ ലോകകപ്പ് വേളയിൽ ലോകം ഉറ്റുനോക്കിയ  എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ആദ്യമായി ഈദ് നമസ്‌കാരം നടക്കുമെന്ന് മിനാരീന്‍ സെന്റര്‍ അറിയിച്ചു.

പ്രാര്‍ത്ഥനയ്ക്കുശേഷം മിനാരീന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വിവിധ  പെരുന്നാള്‍ ആഘോഷ പരിപാടികളും അരങ്ങേറുമെന്ന്  അധികൃതര്‍ വ്യക്തമാക്കി.
2022 ലോകകപ്പിൽ, ആറ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഉൾപെടെ എട്ട് മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം ലോകകപ്പിന് ശേഷം വിദ്യാഭ്യാസ കേന്ദ്രമായി നിലനിർത്തുകയായിരുന്നു. മറ്റ് പഠന ഗവേഷണ കേന്ദ്രങ്ങൾ ഉൾപ്പെടെ എട്ട് അന്താരാഷ്‌ട്ര സർവകലാശാലകളുടെ ശാഖകൾ ഉൾക്കൊള്ളുന്ന ഖത്തറിന്റെ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രീകൃത പദ്ധതിക്ക് അകത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് സ്റ്റേഡിയത്തിന് എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്ന് പേരിട്ടത്.
 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News